'മുരശ്' നാളെ കരതൊടും; നിരവധി വിമാന - ട്രെയിൻ സർവീസുകൾ റദ്ദാക്കി, വിവിധ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'മുരശ്' തീവ്ര ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ആന്ധ്രാപ്രദേശ് തീരത്ത് നെല്ലൂരിനും നർസാപൂരിനും ഇടയിലായി ഒംഗോളിന് സമീപം നവംബർ 3ന് പുലർച്ചെയോടെ കാറ്റ് കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരതൊടുമ്പോൾ മണിക്കൂറിൽ 100 മുതൽ 110 കി.മീ വരെയും ചിലപ്പോൾ 120 കിമീ വരെയും വേഗതയിൽ ശക്തമായ കാറ്റടിക്കാൻ സാധ്യതയുണ്ട്.
തമിഴ്നാട്, തെലങ്കാന, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. തെലങ്കാനയിലെ 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും 5 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മുരശ് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ റദ്ദാക്കി. വിജയവാഡ ഗന്നവരം വിമാനത്താവളത്തിൽ നിന്നുള്ള 10 ഇൻഡിഗോ വിമാന സർവീസുകളാണ് സുരക്ഷ മുൻനിർത്തി റദ്ദാക്കിയത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ സമയക്രമവും സർവീസ് വിവരങ്ങളും ഉറപ്പുവരുത്തണമെന്ന് അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു.
ആന്ധ്രാ തീരത്തേക്ക് കടന്നടുക്കുന്ന ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്ത കാറ്റും മഴയും വ്യോമഗതാഗതത്തെ പ്രതികൂലമായി ബാധിച്ചതിനാലാണ് ഈ തീരുമാനം. മുൻകരുതലിന്റെ ഭാഗമായി ദക്ഷിണ തീര റെയിൽവേ 9 ട്രെയിൻ സർവീസുകൾ റദ്ദാക്കി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് റെയിൽവേ മേഖല അതിന്റെ സോണൽ, ഡിവിഷണൽ ആസ്ഥാനങ്ങളിൽ 24×7 വാർ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷ
റദ്ദാക്കിയ പ്രധാന ട്രെയിനുകൾ:
1. ട്രെയിൻ നമ്പർ 67225 (വിജയവാഡ – ഗൂഡൂർ പാസഞ്ചർ) - നവംബർ 2
2. ട്രെയിൻ നമ്പർ 67226 (ഗൂഡൂർ – വിജയവാഡ പാസഞ്ചർ) - നവംബർ 3
3. ട്രെയിൻ നമ്പർ 12744 (വിജയവാഡ – ഗൂഡൂർ എക്സ്പ്രസ്) - നവംബർ 2
4. ട്രെയിൻ നമ്പർ 12743 (ഗൂഡൂർ – വിജയവാഡ എക്സ്പ്രസ്) - നവംബർ 3
5. ട്രെയിൻ നമ്പർ 67235 (ഗുണ്ടൂർ – തെന്നാലി പാസഞ്ചർ) - നവംബർ 2
6. ട്രെയിൻ നമ്പർ 67236 (തെന്നാലി – ഗുണ്ടൂർ പാസഞ്ചർ) - നവംബർ 3
7. ട്രെയിൻ നമ്പർ 67237 (തെന്നാലി – റെപ്പല്ലെ പാസഞ്ചർ) - നവംബർ 2
8. ട്രെയിൻ നമ്പർ 67238 (റെപ്പല്ലെ – മാർക്കാപ്പൂർ പാസഞ്ചർ) - നവംബർ 3
9. ട്രെയിൻ നമ്പർ 67239 (മാർക്കാപ്പൂർ – തെന്നാലി പാസഞ്ചർ) - നവംബർ 3









0 comments