Deshabhimani

ആവശ്യങ്ങൾ യുഎസ് അം​ഗീകരിച്ചാൽ രണ്ട് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് തുറക്കാന്‍ തയ്യാറെന്ന് ഇറാന്‍

hormuz MT On Peace ship attack
വെബ് ഡെസ്ക്

Published on Nov 02, 2026, 05:19 PM | 1 min read

ടെഹ്റാൻ : തങ്ങളുടെ ആവശ്യങ്ങൾ യുഎസ് അം​ഗീകരിച്ചാൽ രണ്ട് ദിവസം ഹോർമുസ് കടലിലുക്ക് തുറക്കുന്ന പദ്ധതിയെക്കുറിച്ച് പരി​ഗണിക്കാമെന്ന് ഇറാൻ. ഇറാൻ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അമേരിക്ക അം​ഗീകരിച്ചാൽ ഹോർമുസിൽ സുരക്ഷ പുനസ്ഥാപിക്കാനും ചർച്ച പുനരാരംഭിക്കാനും രണ്ട് ദിവസത്തിനുള്ളിൽ തുറക്കാനും തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


മധ്യസ്ഥർ മുഖേന യുഎസുമായി ആശയവിനിമയം തുടരുകയാണെന്നും ഇറാൻ വ്യക്തമാക്കി. എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കുക, വിദേശത്തുള്ള ഇറാന്റെ ആസ്തികൾ മരവിപ്പിച്ചത് ഒഴിവാക്കുക, എണ്ണ മേഖലയിലെ ഉപരോധങ്ങൾ പിൻവലിക്കുക, ഇറാന്റെ തുറമുഖങ്ങൾക്കെതിരായ നാവിക ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയവായാണ് പ്രധാന ആവശ്യങ്ങൾ. സെപ്തംബറിൽ ഇറാൻ ആവശ്യങ്ങൾ മുന്നോട്ടുവെച്ചെങ്കിലും യുഎസ് നിഷേധിക്കുകയായിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home