ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റ്; പരാതിയുമായി ഏജൻസി ഉടമ

കൊല്ലം: ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ ലഭിച്ചതായി പരാതി. നാളെ നറുക്കെടുക്കാനിരുന്ന കേരള സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിലാണ് ഒരേ നമ്പറിൽ രണ്ട് ടിക്കറ്റുകൾ കണ്ടെത്തിയത്. കൊല്ലം ജില്ലയിലെ ചെറുമൂടി പ്രവർത്തിക്കുന്ന അഖി ലോട്ടറി ഏജൻസി ഉടമയ്ക്കാണ് ടിക്കറ്റുകൾ ലഭിച്ചത്. കൊല്ലം ജില്ലാ ലോട്ടറി ഓഫീസിൽ നിന്നും നൽകിയ ടിക്കറ്റിലാണ് സമാനമായ നമ്പറുകൾ കണ്ടെത്തിയത്.
ലോട്ടറി ടിക്കറ്റുകൾക്ക് സീരിയലും നമ്പറും ഒന്നാണ്. SE817746 എന്നാണ് ടിക്കറ്റ് നമ്പർ. 30-ാം തീയതി വെള്ളിയാഴ്ചയാണ് ഏജന്റ് ജില്ലാ ലോട്ടറി ഓഫീസിൽ നിന്നും ടിക്കറ്റ് എടുത്തത്. ബിൽ അടിച്ച് കച്ചവടക്കാർക്ക് കൊടുക്കാനായി എടുത്തപ്പോഴാണ് ഒരേ നമ്പർ ശ്രദ്ധയിൽപ്പെട്ടതെന്ന് ഏജന്റ് പറയുന്നു. ഇത് എങ്ങനെ വന്നുവെന്ന് ലോട്ടറി വകുപ്പിനും ബന്ധപ്പെട്ടവർക്കും അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ ഏജൻസി ഉടമ ജില്ലാ ലോട്ടറി ഓഫീസിൽ പരാതി നൽകി.









0 comments