Deshabhimani

ഇടക്കാല തെരഞ്ഞെടുപ്പ് നാളെ:ട്രംപിന്റെ ഒറ്റയാൾ പ്രകടനങ്ങൾക്ക് കുരുക്കിടാൻ യുഎസ് വോട്ടര്‍മാര്‍

 mid-term election
വെബ് ഡെസ്ക്

Published on Nov 02, 2026, 04:48 PM | 2 min read

വാഷിങ്ടൺ:അമേരിക്കൻ പ്രസിഡന്റിന്റെ നാല് വര്‍ഷ കാലയളവിന്റെ പകുതിയിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടപ്പ് റിപ്പബ്ലിക്കൻ പാർടിക്കും ഡൊൺൾഡ് ട്രംപിനും തിരിച്ചടികളുടേതാവും എന്ന് സര്‍വേകൾ. നാളെ നവംബര്‍ മൂന്നിനാണ് വിധിയെഴുത്ത്.


ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഗാരി കിംഗ്, ഡാനി ഇബാങ്ക്സ്, ജോനാഥൻ കാറ്റ്സ് എന്നിവർ ചേർന്ന് വികസിപ്പിച്ച ElectIt എന്ന ഫോർകാസ്റ്റിംഗ് മോഡൽ ഡെമോക്രാറ്റുകൾക്ക് വലിയ മുന്നേറ്റം പ്രവചിക്കുന്നു. 1946 മുതലുള്ള തെരഞ്ഞെടുപ്പ് വിവരങ്ങളും വോട്ടെടുപ്പ് സർവേകളും വിശകലനം ചെയ്ത് നിലവിലെ സാഹചര്യങ്ങൾ താരതമ്യം ചെയ്താണ് സര്‍വെ.


യു എസ് നിയമനിര്‍മാണ സഭയായ കോൺഗ്രസ് രണ്ട് സഭകൾ ചേർന്നതാണ്. ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് (Representative House), സെനറ്റ് (Senate). ഇരു സഭകളിലും ട്രംപിന് തിരിച്ചടി പ്രവചിക്കപ്പെടുന്നു.


നിലവിൽ ഇങ്ങനെ


ജനപ്രതിനിധി സഭയിൽ ആകെ 435 സീറ്റുകളിൽ നിലവിൽ റിപ്പബ്ലിക്കൻമാർക്ക് കഷ്ടിച്ച് 218 സീറ്റുകളും ഡെമോക്രാറ്റുകൾക്ക് 214 സീറ്റുകളുമാണുള്ളത്. ഇതിന് പുറമെ ഒരു സ്വതന്ത്രനും 2 ഒഴിവുകളും നിലനിൽക്കുന്നു. ജനപ്രതിനിധി സഭാംഗങ്ങളുടെ കാലാവധി രണ്ട് വർഷമായതിനാൽ 435 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.


സെനറ്റിൽ ആകെ 100 അംഗങ്ങളാണ്. നിലവിൽ റിപ്പബ്ലിക്കൻമാർക്ക് 53 സീറ്റുകളും ഡെമോക്രാറ്റുകൾക്ക് 45 സീറ്റുകളുമാണ് ഉള്ളത്. കഴിഞ്ഞ തവണ ജനവിധി നേടിയ രണ്ട് സ്വതന്ത്രർ ഡെമോക്രാറ്റുകൾക്കൊപ്പം നിലകൊള്ളുന്നു. സെനറ്റർമാരുടെ കാലാവധി 6 വർഷമാണ്. എങ്കിലും രണ്ട് വർഷം കൂടുമ്പോൾ മൂന്നിലൊന്ന് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതാണ് രീതി. ഈ വർഷം 35 സെനറ്റ് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.



പ്രവചനങ്ങൾ പറയുന്നത് ഇങ്ങനെ


ജനപ്രതിനിധി സഭയിലെ ആകെ 435 സീറ്റുകളിൽ ഭൂരിപക്ഷത്തിന് 218 സീറ്റുകൾ ആവശ്യമാണ്. സര്‍വേ മോഡലിന്റെ പ്രവചന പ്രകാരം 230 സീറ്റുകളിൽ ഡെമോക്രാറ്റുകൾ വിജയിക്കാൻ സാധ്യതയുണ്ട്. ഇതിൽ തന്നെ 185 സുരക്ഷിതം, 35 വിജയിക്കാൻ സാധ്യതയുള്ളവ സീറ്റുകൾ, 10 മുൻതൂക്കമുള്ളവ എന്നിങ്ങനെ വേര്‍തിരിക്കുന്നു. റിപ്പബ്ലിക്കൻമാർക്ക് 194 സീറ്റുകളിൽ മാത്രമാണ് മുൻതൂക്കം. 11 സീറ്റുകളിൽ ശക്തമായ മത്സരമാണ്.

us vote

സെനറ്റിലും സമാനമായ മുന്നേറ്റമാണ് മോഡൽ പ്രവചിക്കുന്നത്. മത്സരരംഗത്തുള്ള 35 സീറ്റുകളിൽ 18 എണ്ണത്തിൽ ഡെമോക്രാറ്റുകൾ മുന്നിലാണ്. ഇവയിൽ തന്നെ 6 സുരക്ഷിതം, 9 വിജയിക്കാൻ സാധ്യതയുള്ളവ, 3 മുൻതൂക്കമുള്ളവ എന്നിങ്ങനെ വേര്‍തിരിക്കുന്നു. മത്സരമില്ലാത്ത 34 സീറ്റുകൾക്കൂടി ചേരുമ്പോൾ ഡെമോക്രാറ്റുകൾക്ക് 52 സീറ്റുകൾ ലഭിക്കുകയും ഭൂരിപക്ഷം നേടുകയും ചെയ്യും. അതേസമയം റിപ്പബ്ലിക്കൻമാർക്ക് 15 സീറ്റുകളിലാണ് മുൻതൂക്കം. ഇവയിൽ കേവലം രണ്ട് സീറ്റുകൾ പ്രവചനാതീതമായി നിലനിൽക്കുന്നു.


ശതമാന കണക്കിൽ


നവംബർ ആദ്യ ദിവസത്തെ വിവരങ്ങൾ അനുസരിച്ച്, ഡെമോക്രാറ്റുകൾ ജനപ്രതിനിധി സഭ പിടിച്ചെടുക്കാൻ 94% സാധ്യതയും സെനറ്റ് സ്വന്തമാക്കാൻ 75% സാധ്യതയുമാണ് പ്രവചിക്കപ്പെടുന്നത്. പോളിങ് ശതമാന പ്രകാരം ട്രംപിന്റെ ജനപ്രീതി 37 ശതമാനം എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. 60 ശതമാനം പേര്‍ ഈ ഭരണത്തെ തള്ളി പറ‍ഞ്ഞു.


ചരിത്രവും പറയുന്നു

എളുപ്പമല്ല


അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ ഭരണത്തിൽ തുടരുന്ന പ്രസഡന്റിന്റെ പാര്‍ടി ജനവിധി എളുപ്പം മറികടക്കുന്നത് പതിവല്ല. 1978 ന് ശേഷം രണ്ടുതവണ മാത്രമാണ് ഭരണകക്ഷി ജനപ്രതിനിധി സഭയിൽ സീറ്റുകൾ വർദ്ധിപ്പിച്ചിട്ടുള്ളത്. ഇത് 1998, 2002 വര്‍ഷങ്ങളിൽ മാത്രമായിരുന്നു.


പൊതു വോട്ടിംഗ് സർവേകളിൽ ഡെമോക്രാറ്റിക് പാർട്ടി 51% റിപ്പബ്ലിക്കൻ 42% എന്ന തോതിൽ വലിയ മുന്നേറ്റം പ്രവചിക്കപ്പെടുന്നു. എന്നാൽ 2020-ൽ റിപ്പബ്ലിക്കൻ പിന്തുണ കണക്കാക്കുന്നതിലുണ്ടായ പിഴവുകൾ മുൻ നിര്‍ത്തി പ്രവചനങ്ങളെ തള്ളിക്കളയുന്നവരും ഉണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home