Deshabhimani

കുടുംബതർക്കം: ഭാര്യ നെഞ്ചിൽ കത്തികൊണ്ട് കുത്തി; ഭർത്താവിന് ദാരുണാന്ത്യം

Crime Scene
വെബ് ഡെസ്ക്

Published on Nov 02, 2026, 03:07 PM | 1 min read

ഹൈദരാബാദ്: കുടുംബതർക്കത്തിനിടെ ഭാര്യ നെഞ്ചിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. ഹൈദരാബാദ് കോത്തപേട്ടയിലെ വാടക ഫ്ലാറ്റിൽ ശനിയാഴ്ച രാവിലെ 9.20 ഓടെയാണ് സംഭവം. 55കാരനായ കോട്ടം പ്രഭാകർ, ഭാര്യ രജിത (45), ഇവരുടെ രണ്ട് പെൺമക്കൾ എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്.


കുടുംബപരമായ വിഷയങ്ങളെച്ചൊല്ലി പ്രഭാകറും രജിതയും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് രോഷാകുലയായ രജിത അടുക്കളയിൽ നിന്ന് കത്തിയെടുത്ത് പ്രഭാകറിന്റെ നെഞ്ചിൽ കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്നു വീണ പ്രഭാകറിനെ മക്കൾ ഉടൻ തന്നെ ആംബുലൻസ് വിളിച്ച് കോത്തപേട്ടയിലെ ഓംനി ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.


ഇരയുടെ സഹോദരൻ കോട്ടം വിജയഭാസ്കർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൈതന്യപുരി പോൊലീസ്, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103(1) പ്രകാരം കൊലപാതകത്തിന് കേസെടുത്തു. സംഭവത്തിൽ രജിതയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൽകാജ്‌ഗിരി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് രവീന്ദർ റെഡ്ഡിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home