Deshabhimani

ദീപാവലി: അം​ഗീകൃത ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ ഉപാധികളോടെ അനുമതി നൽകി സുപ്രീം കോടതി

Fire Crackers
വെബ് ഡെസ്ക്

Published on Nov 02, 2026, 03:23 PM | 1 min read

ന്യൂഡൽഹി: ദീപാവലി പ്രമാണിച്ച് ഡൽഹി-എൻസിആറിൽ അം​ഗീകൃത ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ സുപ്രീം കോടതി ഉപാധികളോടെ അനുമതി നൽകി. നവംബർ 7, 8 തീയതികളിൽ മാത്രമാണ് അനുമതിയുള്ളത്. നവംബർ 9 മുതൽ പടക്കങ്ങൾക്കുള്ള പൂർണ നിരോധനം പ്രാബല്യത്തിൽ വരും.


കഴിഞ്ഞ വർഷം ഒക്ടോബർ 15ന് പുറപ്പെടുവിച്ച ഉത്തരവിലെ അതേ മാർ​ഗനിർദേശങ്ങൾ പാലിച്ചാണ് ഇത്തവണയും അനുമതി നൽകിയിട്ടുള്ളത്. ഇതനുസരിച്ച് നവംബർ 7, 8 തീയതികളിൽ രാവിലെ 6 മുതൽ 7 വരെയും, രാത്രി 8 മുതൽ 10 വരെയും മാത്രമേ പടക്കം പൊട്ടിക്കാൻ അനുവാദമുള്ളൂ. ഈ നിയന്ത്രിത സമയത്തിന് പുറത്ത് പടക്കം പൊട്ടിക്കുന്നത് കർശനമായി തടയാൻ അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.


ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, പ്രാഥമിക-ജില്ലാ ആരോഗ്യ കേന്ദ്രങ്ങൾ, വയോജന മന്ദിരങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ 300 മീറ്റർ ചുറ്റളവിൽ പടക്കം പൊട്ടിക്കുന്നത് കോടതി പൂർണമായി വിലക്കി. ഇത്തരം പ്രദേശങ്ങൾ ‘നോ-ക്രാക്കർ സോണുകൾ’ ആയി മുൻകൂട്ടി അടയാളപ്പെടുത്താനും പൊതുജനങ്ങളെ അറിയിക്കാനും ഉത്തരവിൽ പറയുന്നു.


സിഎസ്ഐആർ-നീരി വികസിപ്പിച്ചെടുത്ത ഗ്രീൻ പടക്കങ്ങൾക്ക് സാധാരണ പടക്കങ്ങളേക്കാൾ 30 ശതമാനം വരെ മലിനീകരണം കുറവാണ്. ബേരിയം, അലുമിനിയം തുടങ്ങിയ വിഷകരമായ രാസവസ്തുക്കളുടെ അളവ് കുറഞ്ഞ ഇവ പുകയും പൊടിയും ശബ്ദവും കുറച്ച്, നിയന്ത്രിത ജ്വാലയോടെ കുറഞ്ഞ സമയം മാത്രമാണ് കത്തുന്നത്. ശ്വാസകോശ രോഗികളും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവരും പ്രയാസപ്പെടാതിരിക്കാൻ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സുപ്രീം കോടതി ഉത്തരവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home