Deshabhimani

ടൊയോട്ട ഫോർച്യൂണർ തന്നെ വേണം, പുതിയ ​ഗവർണർക്ക് ഡിമാന്‍റുകളേറെ; വാഹനം വാടകയ്ക്കെടുത്ത് കേരള ഹൗസ്

om prakash mathur

ഗവർണർക്കായി കേരള ഹൗസിൽ എത്തിച്ച ഫോർച്ചുണർ (വലത്)

വെബ് ഡെസ്ക്

Published on Nov 02, 2026, 03:19 PM | 1 min read

ന്യൂഡൽഹി : കേരളത്തിന്റെ പുതിയ ​ഗവർണർ ഓം പ്രകാശ് മാഥൂറിനായി ഫോർച്യൂണർ വാടകയ്ക്കെടുത്ത് ഡൽഹി കേരള ഹൗസ്. ഡൽഹി സന്ദർശനത്തിനെത്തുമ്പോൾ തനിക്ക് യാത്രയ്ക്കായി ഫോർച്യൂണർ വേണമെന്ന് ഗവർണർ റെസിഡന്റ് കമീഷണറെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് കേരള ഹൗസ് അധികൃതർ വാഹനം വാടകയ്‌ക്കെടുത്തത്.


തനിക്ക് ആറടി പൊക്കമുണ്ടെന്നും അതിനാൽ സഞ്ചരിക്കാൻ ടൊയോട്ട ഫോർച്യൂണർ തന്നെ വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെടുകയായിരുന്നു. ഡൽഹിയിലെത്തുമ്പോൾ മുൻ ​ഗവർണറും മുഖ്യമന്ത്രിയുമെല്ലാം ഇന്നോവയാണ് ഉപയോ​ഗിച്ചിരുന്നത്. അതേസമയം, നിലവിൽ വാടകയ്‌ക്കെടുത്ത വാഹനത്തിന് പുറമെ, ഗവർണർക്കായി പുതിയ ഫോർച്യൂണർ കാർ സ്വന്തമായി വാങ്ങാനുള്ള നടപടികളും കേരള ഹൗസ് അധികൃതർ ആരംഭിച്ചിട്ടുണ്ട്. 34 മുതൽ 50 ലക്ഷം വരെയാണ് ഫോർച്യൂണറിന്റെ വില.


ഉയരക്കൂടുതലിന്റെ പേരിൽ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കേരള ഹൗസിലെ കട്ടിൽ മാറ്റിയതും വിമർശനങ്ങൾക്കിടയാക്കിയിരുന്നു. കേരള ഹൗസിലെ കട്ടിൽ നീളം കുറഞ്ഞതാണെന്നും അതിനാൽ സിക്കിം ഹൗസിൽ നിന്നും കേരള ഹൗസിലേക്ക് നീളമുള്ള കട്ടിൽ എത്തിക്കുകയായിരുന്നു. ലോക്ഭവനിലെ അടുക്കളയിൽ മാംസാഹാരങ്ങൾ പാകം ചെയ്യരുതെന്ന പരാമർശവും വിവാദമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home