Deshabhimani

ഇറാന് മേൽ ആണവായുധം പ്രയോഗിക്കാൻ ഇസ്രയേൽ സമ്മര്‍ദ്ദമെന്ന് ടക്കര്‍ കാൾസൺ

tn
വെബ് ഡെസ്ക്

Published on Nov 02, 2026, 02:43 PM | 1 min read

വിഷിങ്ടൺ: ഇറാനെതിരെ ആണവാക്രമണം നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് മേൽ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നതായി ടക്കര്‍ കാൾസൺ. യു എസ് വലതുപക്ഷ മാധ്യമ പ്രവര്‍ത്തകനും നിരീക്ഷകനുമായി ടക്കർ കൾസൺ തന്റെ വ്ലോഗിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റിലൂടെയുമാണ് വിവരം പുറത്തു വിട്ടത്. വരും ദിവസങ്ങളിൽ തന്നെ യു എസ് ഇത് സംബന്ധിച്ച് നിർണായക തീരുമാനമെടുക്കുമെന്നും വിശദമാക്കി.


ടെഹ്റാന് തെക്ക് പിക് ആക്സ് മൗണ്ടൻ എന്ന അതീവ സുരക്ഷിതമായ ഭൂഗർഭ ആണവ നിലയമാണ് പ്രാഥമിക ലക്ഷ്യം. നൂറുകണക്കിന് അടി കട്ടിയുള്ള ഗ്രാനൈറ്റ് പാറകൾക്ക് അടിയിലുള്ള ഈ കേന്ദ്രം തകർത്തുകളയാൻ സാധാരണ ആയുധങ്ങൾക്കൊന്നും സാധിക്കില്ലെന്നും, അതുകൊണ്ട് തന്നെ ആണവായുധങ്ങൾ മാത്രമാണ് സൈനികർക്ക് മുന്നിലുള്ള ഒരേയൊരു വഴി എന്നും കാൾസൺ കൂട്ടിച്ചേർത്തു.


ഇതിനായി നെതന്യാഹു ദിവസവും ട്രംപിനെ വിളിക്കുന്നുണ്ട് എന്നും തന്റെ രഹസ്യ വാര്‍ത്താ ഉറവിടത്തെ ഉദ്ധരിച്ച് അദ്ദേഹം പറയുന്നു. നവംബര്‍ ഏഴിന് ശേഷമാവും ഇതെന്നാണ് അനുമാനം. കാൾസന്റെ ആരോപണം ആഗോളതലത്തിൽ വലിയ ചർച്ചയായിട്ടുണ്ടെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.


യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും ഈ നീക്കത്തെ എതിര്‍ക്കുന്നു. ചര്‍ച്ചയിലൂടെ പരിഹാരത്തിനാണ് ഇരുവരും ശ്രമിക്കുന്നത്. ഖത്തറിന്റെ മധ്യസ്ഥതയിൽ സമാധാന ശ്രമങ്ങൾ തുരകയാണ്


ഒരിക്കൽ ആണവായുധ പ്രയോഗം ഉണ്ടായാൽ അത് മൂന്നാം ലോകമഹായുദ്ധത്തിന് വഴിവെക്കുമെന്നും എണ്ണ-വള വിപണികളെയും പേർഷ്യൻ ഉൾക്കടലിലെ പരിസ്ഥിതിയെയും കടുത്ത പ്രതിസന്ധിയിലാക്കുമെന്നും വിദഗ്ദ്ധർ ഭയപ്പെടുന്നു. പ്രദേശത്തെ ഏകദേശം 10 കോടിയോളം ജനങ്ങളുടെ കുടിവെള്ളത്തെ ബാധിക്കും. ഹോർമുസ് കടലിടുക്കിൽ ക്രൂഡോയിൽ ടാങ്കറുകൾ ആക്രമിക്കപ്പെട്ടത് ഇതിനകം തന്നെ ഊർജ്ജ-വള വിപണികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

വാര്‍ത്ത സംബന്ധിച്ച് ഇതര യു എസ് മാധ്യമങ്ങൾ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home