Deshabhimani

എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കില്‍ ഐസ്ക്രീം കച്ചവടമാണ് നല്ലത്; ഗാനവിവാദത്തില്‍ പ്രതികരിച്ച് എ ആർ റഹ്മാന്‍

ar rahman
വെബ് ഡെസ്ക്

Published on Nov 02, 2026, 01:12 PM | 1 min read

ന്യൂഡൽഹി : നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബി​ഗ് ബഡ്ജറ്റ് ചിത്രം രാമായണത്തിലെ ​ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് സം​ഗീത സംവിധായകൻ എ ആർ റഹ്മാന് നേരെയുണ്ടാകുന്നത്. ചിത്രത്തിലെ മം​ഗൾ രം​ഗ് എന്ന ​ഗാനത്തെച്ചൊല്ലിയാണ് സൈബർ ആക്രമണം. വിമർശനങ്ങൾക്ക് മറുപടിയുമായി എ ആർ റഹ്മാൻ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്.


സർ​ഗാത്മക സൃഷ്ടികൾ വിമർശനത്തിന് വിധേയമാകണമെന്നും തന്റെ സം​ഗീതത്തെ സ്വയം വിലയിരുത്താറുണ്ടെന്നും എ ആർ റഹ്മാൻ പറഞ്ഞു. സ്ക്രീൻ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റഹ്മാന്റെ പ്രതികരണം.


സം​ഗീതം പെട്ടെന്നുണ്ടാകുന്ന ഒന്നല്ല. അതിന് മാസങ്ങളുടെ നിരീക്ഷണം ആവശ്യമാണ്. എന്റെ സൃഷ്ടിയുടെ ആദ്യത്തെ വിമർശകൻ ഞാൻ തന്നെയാണ്. എന്നാൽ ഞാൻ ചെയ്യുന്നതെല്ലാം നല്ലതാണെന്ന അർഥമില്ല. ഇതിനൊരു ചിന്താ പ്രക്രിയയുണ്ട്. മാസങ്ങളോളം നമ്മൾ അതിനോടൊപ്പം ജീവിക്കണം, എ ആർ റഹ്മാൻ പറഞ്ഞു. എല്ലാവരെയും ഒരേപോലെ തൃപ്തിപ്പെടുത്താനാണ് ആഗ്രഹമെങ്കിൽ ഐസ്ക്രീം കച്ചവടത്തിന് പോകണം എന്ന സ്റ്റീവ് ജോബ്സിന്റെ പ്രശസ്തമായ വാക്കുകളും സം​ഗീത സംവിധായകൻ പരാമർശിച്ചു.


ഉപ്പിലിട്ടത് പഴകുംതോറും രുചികൂടുന്നതുപോലെ ചില ഈണങ്ങളും സമയമെടുത്ത് മനസ്സിൽ പതിയുന്നവയാണെന്നും കാര്യങ്ങളെ ഒരു വശത്തുനിന്ന് മാത്രം കാണാതെ മുഴുവൻ ചിത്രവും മനസിലാക്കാൻ അൽപ്പം ക്ഷമ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിലാവൽ രാഗത്തിന്റെ ശുദ്ധ സ്വരങ്ങളെ അടിസ്ഥാനമാക്കിയും, മാണ്ഡ് രാഗത്തിന്റെ ഭാവങ്ങളും പ്രണയ തരംഗങ്ങൾ സൃഷ്ടിക്കുന്ന ദഹാഡി ശൈലിയുടെ ഘടകങ്ങളും കോർത്തിണക്കിയാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് റഹ്‌മാൻ വിശദീകരിച്ചു.


ഗാനത്തിൽ ഖവാലി, സൂഫി സം​ഗീതത്തിന്റെ സ്വാധീനമുണ്ടെന്ന് ആരോപിച്ചാണ് ഒരു വിഭാ​ഗം റഹ്മാനെതിരെ രം​ഗത്തെത്തിയത്. തീവ്ര ഹിന്ദു സൈബർ ​ഹാൻ‍ഡിലുകളിൽ നിന്നാണ് ആക്രമണം. ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് റഹ്മാനെ തിരഞ്ഞെടുത്തതിനെതിരെയും ഹിന്ദുത്വ ഹാൻഡിലുകൾ രംഗത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home