Deshabhimani

അഞ്ചര മാസത്തിൽ 16 പ്രത്യേക അന്വേഷണ സംഘം: പ്രഹസനമാകുന്ന എസ്ഐടി

V D Satheesan K Muraleedharan
വെബ് ഡെസ്ക്

Published on Nov 02, 2026, 01:18 PM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിലേറി വെറും അഞ്ചര മാസത്തിനുള്ളിൽ ഉത്തരവിട്ടത് 16 പ്രത്യേക അന്വേഷണ സംഘത്തിന്. മുൻ എൽ‌ഡിഎഫ് സർക്കാരിനേയും സിപിഐ എമ്മിനേയും ലക്ഷ്യം വെച്ച് പ്രഖ്യാപിച്ച അന്വേഷണ പരമ്പര ഇതുവരെ ഒരു സർക്കാരും ചെയ്യാത്ത വിധത്തിലുള്ള പ്രതികാര നടപടി തന്നെയായിരുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.


ഇടതുപക്ഷ സർക്കാർ കഴിഞ്ഞ പത്ത് വർഷമായി കേരളത്തിലെ ജനങ്ങൾക്കാകെ വേണ്ടി നടത്തിയ വികസന പ്രവർത്തനങ്ങളും വിദ്യാഭ്യാസ ആരോ​ഗ്യ പ്രവൃത്തികളുമാകെ തെറ്റും അഴിമതി നിറഞ്ഞതുമാണെന്ന പുകമറ സൃഷ്ടിക്കുകയും, കേരളത്തെ കടത്തിലാക്കിയാണ് പണമുണ്ടാക്കിയതെന്ന വ്യാജ പ്രചാരണവും നടത്തി മുൻ‌ സർക്കാർ തുടങ്ങിവെച്ച വികസന പ്രവർ‌ത്തനം നിർത്തലാക്കി പത്ത് വർഷത്തിന് മുന്നെ ഉള്ള യുഡിഎഫ് കാലത്തേക്ക് കേരളത്തെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനു വേണ്ടിയുള്ള കൃത്യമായ കരുക്കളാണ് വി ഡി സതീശനും മുരളീധരനും കോൺ​ഗ്രസും നീക്കുന്നത്.


16 പ്രത്യേക അന്വേഷണ സംഘങ്ങൾ, ഇതിൽ 12 അന്വേഷണങ്ങളും മുൻ സർക്കാരിനെ ലക്ഷ്യമിട്ട് നടത്തുന്ന ​ഗൂഢാലോചനകൾ. പ്രതിപക്ഷത്തിനെതിരെയോ മുൻ സർക്കാരുകൾക്കെതിരെയോ ഉയർന്ന അഴിമതി ആരോപണങ്ങളിൽ ഒരു യുഡിഎഫ് സർക്കാരും ഇതുവരെ ഈ രീതിയിലുള്ള തുടർച്ചയായ അന്വേഷണ പരമ്പരയ്ക്ക് തുടക്കമിട്ടിട്ടില്ല.


വിജിലൻസ്, ക്രൈംബ്രാഞ്ച്, പൊലീസിന്റെ വിവിധ പ്രത്യേക വിഭാഗങ്ങൾ എന്നിവയ്ക്കാണ് അന്വേഷണ ചുമതലകൾ വിഭജിച്ചു നൽകിയിട്ടുള്ളത്. നിരവധി വികസന പ്രവൃത്തികൾ കേരളത്തിൽ‌ നടപ്പാക്കാനായി സർക്കാർ എടുത്ത കിഫ്ബി വായ്പയെ ആണ് പ്രധാനമായും സംശയ‌ നിഴലിൽ നിർത്തിയിരിക്കുന്നത്


സർക്കാർ‌ നേരിട്ട് എടുക്കുന്ന വായ്പയ്ക്ക് പലിശ കുറവാണെന്നിരിക്കെ എന്തിനാണ് കിഫ്ബി വഴി ഉയർന്ന പലിശയ്ക്ക് പുറത്തുനിന്ന് വായ്പയെടുക്കുന്നത് എന്നതാണ് നിരന്തരമായി ഉയർത്തുന്ന ചോദ്യങ്ങഭൾ. എന്നാൽ ഇവയ്ക്കെല്ലാം സർക്കാരും സിപിഐ എമ്മും വളരെ കൃത്യമായ മറുപടികൾ എപ്പോഴെ നൽകിക്കഴിഞ്ഞു. യുവാക്കൾക്ക് സർക്കാർ നൽകിയ തൊഴിലവസരമായ പിഎസ് സി ആണ് പിന്നീട് ആക്രമിക്കുന്നത്. ഇത്തരത്തിൽ‌,ഒരോ മേഖലയേയും സംശയത്തിന്റെ മുനയിൽ നിർത്തി വർഷങ്ങളോളം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ കേസന്വേഷണം നടത്തി കേവലം പ്രഹസനമാക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമായിരിക്കുന്നു.


പിഎസ് സി പരീക്ഷാ തട്ടിപ്പുകളും നിയമന ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിൽ ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തുന്നത്. ഇങ്ങനെ അന്വേഷണം പൊടിപൊടുക്കുകയാണ് .എന്നാൽ മരുന്നിന് പോലും കാര്യമായ‍ി ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല എന്നും തിരിച്ചറിയേണ്ടതുണ്ട്. അന്വേഷണം പ്രഹസനമെന്നതിന് ഇതിലും വലിയ തെളിവ് വേണ്ടിവരുമോ?



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home