ഇടമലക്കുടിയിൽ വീണ്ടും രോഗിയുമായി ദുരിതയാത്ര; അമ്പതുകാരനെ നാല് കിലോമീറ്റർ ചുമന്ന് ആശുപത്രിയിലെത്തിച്ചു

മൂന്നാർ : ഇടുക്കി ഇടമലകുടിയിൽ വീണ്ടും രോഗിയുമായി പ്രദേശവാസികളുടെ ദുരിതയാത്ര. പനി ബാധിച്ച് അവശനിലയിലായ അമ്പത് വയസുകാരൻ കൂടല്ലാർകുടി സ്വദേശി അശോകനെയാണ് കാട്ടുപാതയിലൂടെ നാല് കിലോമീറ്റർ ദൂരം ചുമന്ന് ആശുപത്രിയിലെത്തിച്ചത്.
പനി രൂക്ഷമായതിനെ തുടർന്ന് അശോകനെ കാട്ടുവള്ളികളും തടിയും ഉപയോഗിച്ച് മഞ്ചൽ കെട്ടി അതിൽ ഇരുത്തി ചുമന്നാണ് കൂടല്ലാർകുടിയിൽ നിന്നും ആനക്കുളത്ത് എത്തിച്ചത്. തുടർന്ന് ആനക്കുളത്ത് നിന്നുമാണ് വാഹന സൗകര്യം ലഭ്യമാക്കി ആശുപത്രിയിലേക്ക് മാറ്റിയത്.
ഇടമലകുടിയിൽ റോഡ് സൗകര്യമില്ലാത്തതിനാൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ ഇപ്പോഴും മഞ്ചലിനെ ആശ്രയിക്കേണ്ട ദുരവസ്ഥ തുടരുകയാണ്. ആഗസ്തിലും സമാനമായി വാഹനസൗകര്യമില്ലാത്തതിനാൽ രോഗികളെ ചുമന്ന് ആശുപത്രിയിലെത്തിച്ചിരുന്നു. താൽക്കാലികമായി നിർമിച്ച തടിപ്പാലങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. റോഡോ പാലമോ ഇല്ല. നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.









0 comments