Deshabhimani

മീനങ്ങാടി ജിഎച്ച്എസ്എസിലെ പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയതില്‍ ശക്തമായ വിദ്യാർഥി പ്രതിഷേധം

meenagadi.
വെബ് ഡെസ്ക്

Published on Nov 02, 2026, 12:08 PM | 1 min read

വയനാട് : മീനങ്ങാടി ജിഎച്ച്എസ്എസിലെ വ്യാജ മദ്യപാന ആരോപണത്തിന് പിന്നാലെ സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളുടെ പ്രതിഷേധം. സ്ഥലംമാറ്റ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ മുറ്റത്താണ് പ്രതിഷേധം നടക്കുന്നത്.


പ്ലസ് ടു വിദ്യാർഥികളാണ് പ്രതിഷേധിക്കുന്നത്. പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ലെന്നും പ്രധാനാധ്യാപകന്‍ ഷിവി കൃഷ്ണനെ സ്കൂളിലേക്ക് എത്തിക്കണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്നായിരുന്നു ആരോപണം . എന്നാൽ, പിന്നീട് പ്രധാനാധ്യാപകന്‍ മദ്യപിച്ചതായി തങ്ങൾ എവിടെയും പറഞ്ഞിട്ടില്ലെന്നും പിടിഎ പ്രസിഡന്റ് മാത്രമാണ് മദ്യപിച്ചിരുന്നതെന്നും ചൂണ്ടിക്കാട്ടി വിദ്യാർഥികൾ തന്നെ രം​ഗത്തെത്തിയിരുന്നു. ഷിവി കൃഷ്ണന്റെ രക്തപരിശോധനയിലും മദ്യപിച്ചില്ലെന്ന് തെളിഞ്ഞിരുന്നു.

എന്നാല്‍, വിനോദയാത്രകള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് കാണിച്ച് സര്‍ക്കാര്‍ പ്രധാനാധ്യാപകനെ മീനങ്ങാടി സ്‌കൂളില്‍ നിന്നും സ്ഥലം മാറ്റി. വടുവഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കാണ് മാറ്റിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home