താനെയിൽ മുനിസിപ്പൽ ഓഫീസിൽ തീപിടിത്തം; ആരോഗ്യ വിഭാഗത്തിലെ രേഖകൾ കത്തി നശിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മീരാ ഭയാനന്ദര്‍ മുനിസിപ്പൽ കോര്‍പ്പറേഷൻ ആസ്ഥാനത്ത് വൻ തീപിടിത്തം. ഭയാനന്ദര്‍ പ്രദേശത്തുള്ള കോര്‍പ്പറേഷൻ കെട്ടിടത്തിൽ രാവിലെയാണ് തീ പടര്‍ന്നത്. എട്ട് മണിക്ക് ജീവക്കാ\ എത്തുന്നതിന് മുമ്പായിരുന്നതിനാൽ ആളപായമില്ല.
അഗ്നിരക്ഷാ സേന എത്തി ഒരു മണിക്കൂറിലധികം പരിശ്രമിച്ച് തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിൽ മുൻസിപ്പൽ കോർപ്പറേഷന്റെ ആരോഗ്യ വിഭാഗത്തിലെ സുപ്രധാന രേഖകൾ കത്തിനശിച്ചതായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുന്നു.









0 comments