Deshabhimani

മിലിറ്ററി കാന്റീനുകളിൽ ഇനി ഇലക്ട്രിക് വീൽ ചെയറും ലഭ്യം; മലയാളികളുടെ ഓസ്ട്രിച്ചിന് കേന്ദ്രാനുമതി

ostrich
വെബ് ഡെസ്ക്

Published on Nov 02, 2026, 12:24 PM | 1 min read

കൊച്ചി: ശാരീരിക വെല്ലുവിളി നേരിടുന്ന സൈനികർക്കും കുടുംബാം​ഗങ്ങൾക്കും അത്യാധുനിക ഇലക്ട്രിക് വീൽ ചെയറുകൾ സബ്സിഡി നിരക്കിൽ മിലിറ്ററി കാന്റീനുകളിൽ ലഭ്യമാക്കി കേന്ദ്രം. ഇന്ത്യയിലെ ആദ്യത്തെ തനത് ഇലക്ട്രിക് വീൽ ചെയർ നിർമ്മാതാക്കളായ ഓസ്ട്രിച്ച് മൊബിലിറ്റിയുടെ ഉത്പന്നമാണ് കാന്റീനിലൂടെ ലഭിക്കുക. ഇതാദ്യമായാണ് ഇലക്ട്രിക് വീൽ ചെയറുകൾ സൈനിക കാന്റീനുകൾ വഴി വിൽക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകുന്നത്. 25 ശതമാനം വരെയാണ് ഇളവ് ലഭിക്കുക.


വിദേശത്തുനിന്ന് വലിയ തുക നൽകി വീൽ ചെയറുകൾ ഇറക്കുമതി ചെയ്യുകയും അവ തകരാറിലായാൽ സർവീസ് ചെയ്യാൻ ബുദ്ധിമുട്ടുകയും ചെയ്തിരുന്ന സാഹചര്യത്തിലാണ് പൂർണ്ണമായും ഇന്ത്യൻ നിരത്തുകൾക്ക് അനുയോജ്യമായ വീൽ ചെയറുകൾ ഓസ്ട്രിച്ച് നിർമ്മിച്ചു തുടങ്ങിയത്. ഓരോ വ്യക്തിയുടെയും ശാരീരിക അവസ്ഥകൾക്ക് അനുസൃതമായി മാറ്റങ്ങൾ വരുത്താവുന്ന വിധത്തിലാണ് ഇവയുടെ രൂപകൽപ്പന.
കുണ്ടും കുഴിയും നിറഞ്ഞ വഴികളിലും സുരക്ഷിത യാത്ര ഉറപ്പാക്കുന്ന പേറ്റന്റ് ലഭിച്ച 'സ്പ്ലിറ്റ് ഫ്രെയിം ഷാസി' സാങ്കേതികവിദ്യ, ഇടുങ്ങിയ മുറികളിലും ശുചിമുറികളിലും എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന 'ഓട്ടോമാറ്റിക് വീൽബേസ് അഡ്ജസ്റ്റർ' എന്നിവ ഓസ്ട്രിച്ചിന്റെ പ്രധാന പ്രത്യേകതകളാണ്. തകരാറിലായാൽ ഉപയോക്താക്കളുടെ വീട്ടുപടിക്കൽ സേവനമെത്തിക്കുന്ന ലൈഫ്‌ലോങ് ഡോർസ്റ്റെപ്പ് സർവീസും ഇന്ത്യയിലാദ്യമായി അവതരിപ്പിച്ചത് ഇവരാണ്.


മലയാളികളായ വേണു, ബിനു, ശ്രീജിത്ത്, ഹർഷ, ഹരി എന്നിവർ ചേർന്ന് 2007-ൽ ആരംഭിച്ചതാണ് ഓസ്ട്രിച്ച്. ഒരു മാരുതി ബലേനോ കാറിന്റെ വൈപ്പർ മോട്ടോർ ഉപയോഗിച്ച് ആദ്യ പ്രോട്ടോടൈപ്പ് നിർമ്മിച്ച് തുടങ്ങിയ സ്ഥാപനം ഇന്ന് ചലനശേഷി നഷ്ടമായ ഒട്ടനവധിപ്പേരുടെ ആശ്രയമാണ്. മലയാള ചിത്രം 'ബാംഗ്ലൂർ ഡേയ്‌സ്', ബോളിവുഡ് ചിത്രം 'വസീർ' എന്നിവയിൽ കഥാപാത്രങ്ങൾ ഉപയോഗിച്ച ഹൈടെക് വീൽ ചെയറുകൾ ഓസ്ട്രിച്ച് വികസിപ്പിച്ചതാണ്. നിലവിൽ പതിനെണ്ണായിരത്തിലധികം ആളുകൾ ഉപയോഗിക്കുന്ന ഈ ഉത്പന്നം ലോകപ്രശസ്തമായ ഹാർവാർഡ് ബിസിനസ് സ്കൂളിൽ പഠനവിഷയം കൂടിയാണ്. സിഡ്ബി ഇടി എംഎസ്എംഇ അവാർഡ്, ഇടി നൗ ലീഡേഴ്സ് ഓഫ് ടുമാറോ അവാർഡ് എന്നിവയടക്കം നിരവധി ദേശീയ പുരസ്‌കാരങ്ങളും ഓസ്ട്രിച്ച് സ്വന്തമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home