ad
Deshabhimani

24 മണിക്കൂറിൽ 5 ബാലിസ്റ്റിക് മിസൈലും 7 ഡ്രോണും തകർത്തു

kuwait
വെബ് ഡെസ്ക്

Published on Apr 01, 2026, 10:07 AM | 1 min read

കുവൈത്ത് സിറ്റി : രാജ്യത്തിന്റെ വ്യോമാതിർത്തി ലക്ഷ്യമാക്കിയെത്തിയ അഞ്ച്‌ ബാലിസ്റ്റിക് മിസൈലും ഏഴും ഡ്രോണും 24 മണിക്കൂറിനിടെ വിജയകരമായി തകർത്തതായി കുവൈത്ത് സായുധ സേന. പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ -അത്വാൻ കുവൈത്ത് വാർത്താ ഏജൻസിക്ക്‌ നൽകിയ പ്രസ്‌താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


രാജ്യത്തിന്റെ ആകാശപരിധി സംരക്ഷിക്കാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉയർന്ന ജാഗ്രതയിൽ തുടർച്ചയായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ ദിശയിലൂടെ പ്രവേശിക്കാൻ ശ്രമിച്ച മിസൈലും ഡ്രോണും കൃത്യമായ നിരീക്ഷണവും അതിവേഗ പ്രതികരണവും വഴി തടഞ്ഞു. സംഭവങ്ങളിൽ ആളപായമോ ഗണ്യമായ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് സുരക്ഷാ ജാഗ്രത തുടരുകയാണ്‌. ഏത് ഭീഷണിയെയും നേരിടാൻ സായുധസേന പൂർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home