നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത മലയാളി യുവാവ് അബ്ബാസിയയിൽ മരിച്ച നിലയിൽ

അനന്തുകൃഷ്ണൻ
കുവൈത്ത് സിറ്റി: അബ്ബാസിയയിലെ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി അനന്തുകൃഷ്ണൻ (24) ആണ് മരിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തുടർനടപടികൾക്കായി അധികൃതർക്ക് കൈമാറി.
അനന്തുകൃഷ്ണൻ ശനിയാഴ്ച നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തിരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞു. കുവൈത്തിലെ ഒരു ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ കമ്പനിയിലെ ജീവനക്കാരനായിരുന്നു അനന്തുകൃഷ്ണൻ.











0 comments