Deshabhimani

ദുബായ്‌ താമസമേഖലയിൽ 2395 നിയമലംഘനം

dubai muncipality.
വെബ് ഡെസ്ക്

Published on Oct 02, 2026, 10:54 PM | 1 min read

ദുബായ് : ഇ‍ൗ വർഷത്തിലെ ആദ്യ ആറുമാസത്തിനിടെ 2395 നിയമലംഘനം കണ്ടെത്തിയതായി ദുബായ് മുനിസിപ്പാലിറ്റി. താമസമേഖലകളിൽ അനുമതിയില്ലാത്ത നിർമാണവും നിയമവിരുദ്ധ താമസവും ഉൾപ്പെടെയുള്ളവയാണ്‌ കണ്ടെത്തിയത്‌. ഇതിൽ 466 കേസിൽ കർശന നടപടി സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.


നിയമലംഘനങ്ങളിൽ 451 എണ്ണം പൂർണമായും പരിഹരിച്ചു. 1478 കേസുകളിൽ ആവശ്യമായ തിരുത്തൽ നടപടികൾ പുരോഗമിക്കുകയാണ്. താമസമേഖലകളിൽ ദുബായ് മുനിസിപ്പാലിറ്റി 16,000ത്തിലേറെ പരിശോധനകൾ നടത്തി. ഇതിൽ അൽ വർഖയിൽ മാത്രം 800 പരിശോധനകൾ നടന്നു.


അനുമതിയില്ലാത്ത മേഖലകളിൽ ബാച്ചിലർമാരെ താമസിപ്പിക്കൽ, ഒരു താമസ യൂണിറ്റിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കൽ, അനുമതിയില്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തൽ എന്നിവയാണ് പ്രധാന നിയമലംഘനങ്ങൾ. നിയമലംഘനങ്ങൾ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തി ആവശ്യമായ തിരുത്തൽ നടപടികൾ ഉറപ്പാക്കുന്നതിനും കെട്ടിട ഉടമകളും താമസക്കാരും ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് പരിശോധനകൾ നടത്തുന്നതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. പൊതുസുരക്ഷ ഉറപ്പാക്കുന്നതും പരിശോധനകളുടെ ലക്ഷ്യമാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക സംവിധാനങ്ങളിലൂടെ വിവരം അറിയിക്കണമെന്ന് മുനിസിപ്പാലിറ്റി താമസക്കാരോട് ആവശ്യപ്പെട്ടു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home