Deshabhimani

സംസ്ഥാന ശാസ്‌ത്ര മേളയ്‌ക്ക് ഇന്ന് തിരിതെളിയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2026, 12:08 AM | 1 min read

ഷൊർണൂർ

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ശാസ്ത്ര സാങ്കേതിക മേളയ്‌ക്ക് കുളപ്പുള്ളി ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ശനിയാഴ്‌ച തിരിതെളിയും. പകൽ മൂന്നിന് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യും. വെള്ളി പകൽ മൂന്നുമുതൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. ശനിയാഴ്ച പ്രവർത്തന മാതൃകകളും നിശ്ചല മാതൃകകളും തത്സമയ മത്സരങ്ങളും കുളപ്പുള്ളി ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടത്തും. ഡിജിറ്റൽ പെയിന്റിങ്‌ ഐപിടി ആൻഡ്‌ ജിപിടി കോളേജിലാണ് നടക്കുക. ഭക്ഷണത്തിനായി നഗരസഭാ ടൗൺഹാളിൽ സൗകര്യമൊരുക്കി. 39 ടെക്‌നിക്കൽ ഹൈസ്‌കൂൾ, ഒമ്പത് ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയിൽനിന്നുള്ള വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ രണ്ടായിരത്തോളം പേർ പങ്കെടുക്കും. ഞായർ വൈകിട്ട്‌ സമാപന സമ്മേളനം മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്യും.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home