Deshabhimani

പാർക്കിൽ ഇരുന്ന യുവതിക്കും യുവാവിനും നേരെ പ്രായപൂർത്തിയാകാത്ത സംഘത്തിന്റെ ആക്രമണം

mumbai
വെബ് ഡെസ്ക്

Published on Nov 21, 2026, 12:26 PM | 1 min read

മുംബൈ: പാർക്കിൽ ഇരുന്ന യുവതിക്കും യുവാവിനും നേരെ പ്രായപൂർത്തിയാകാത്ത സംഘത്തിന്റെ ആക്രമണം. മുംബൈയിലെ ഘട്‌കോപ്പറിലാണ് സംഭവം. യുവാവിനെ സംഘം വളഞ്ഞിട്ട് മർദ്ദിക്കുന്നതിന്റെയും വടികൊണ്ട് അടിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.


നവി മുംബൈ സ്വദേശികളായ യുവതിയും യുവാവും പാർക്കിൽ ഇരിക്കുമ്പോഴാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ സംഘം ഇവരെ സമീപിച്ചത്. തുടർന്നുണ്ടായ വാക്കുതർക്കം പെട്ടെന്ന് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. സംഘത്തിലെ ഒരാൾ യുവാവിനെ വടികൊണ്ട് അടിക്കുന്നതും മറ്റൊരാൾ മുഖത്ത് ഇടിക്കുന്നതും പ്രചരിക്കുന്ന വീഡിയോയിൽ വ്യക്തമാണ്. യുവാവിനെ സംരക്ഷിക്കാൻ ഒപ്പമുണ്ടായിരുന്ന യുവതി ശ്രമിക്കുമ്പോഴും സംഘം ഇവരെ ഉപദ്രവിക്കുന്നത് തുടർന്നു.


സംഭവത്തിൽ ഘട്‌കോപ്പർ പൊലീസ് എട്ട് പ്രായപൂർത്തിയാകാത്തവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) 189(2), 189(4), 118(1), 352, 351(2) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കൾക്ക് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. തുടർനിയമനടപടികൾക്കായി എട്ട് പേരെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home