Deshabhimani

വെല്ലിങ്ടണിൽ ഇന്ത്യയ്ക്ക് ആധിപത്യം; ന്യൂസിലൻഡിനെതിരെ 118 റൺസ് ലീഡ്, രാഹുലിന് സെഞ്ചുറി

Gill Rahul Panth

ശുഭ്മാൻ ഗിൽ, കെഎൽ രാഹുൽ, റിഷഭ് പന്ത്| Photo: GettyImages

വെബ് ഡെസ്ക്

Published on Nov 21, 2026, 12:27 PM | 1 min read

വെല്ലിങ്ടൺ : ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 486 റൺസെന്ന നിലയിലാണ്. ഇതോടെ ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡ് നേടിയ 368 റൺസിനെ മറികടന്ന് ഇന്ത്യക്ക് 118 റൺസിന്റെ ലീഡായി.


136 റൺസെടുത്ത കെ എൽ രാഹുലിന്റെ സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിങ്സിന്റെ കരുത്തായത്. 290 പന്തിൽ ഒൻപത് ഫോറും രണ്ട് സിക്സും നേടി. യശസ്വി ജയ്സ്വാൾ (85), ദേവ്ദത്ത് പടിക്കൽ (80) എന്നിവരും മികച്ച പ്രകടനം നടത്തി.


146 പന്തിൽ ഒൻപത് ഫോറും രണ്ട് സിക്സും സഹിതം 98 റൺസെടുത്ത ശുഭ്മാൻ ഗില്ലിനെ ജേക്കബ് ഡഫി പുറത്താക്കി. 62 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 55 റൺസുമായി റിഷഭ് പന്ത് ക്രീസിലുണ്ട്. അൻഷുൽ കാംബോജാണ് പന്തിനൊപ്പം ബാറ്റ് ചെയ്യുന്നത്.


നേരത്തെ ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിങ്സ് 368 റൺസിൽ അവസാനിച്ചിരുന്നു. ഹെൻറി നിക്കോൾസ് (175 നോട്ടൗട്ട്) ഗ്ലെൻ ഫിലിപ്സ് (118) എന്നിവരുടെ സെഞ്ചുറികളാണ് ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റും ആകാശ് ദീപ് മൂന്ന് വിക്കറ്റും നേടി. അൻഷുൽ കാംബോജ് രണ്ട് വിക്കറ്റും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home