Deshabhimani

ആകാശവാണി ആലപ്പുഴ നിലയത്തിൽനിന്നുള്ള പ്രക്ഷേപണം വീണ്ടും തടസപ്പെട്ടു

akasaham
വെബ് ഡെസ്ക്

Published on Nov 21, 2026, 12:38 PM | 1 min read

ആലപ്പുഴ: ആലപ്പുഴ ആകാശവാണി നിലയത്തിൽനിന്നുള്ള പ്രക്ഷേപണം വീണ്ടും തടസപ്പെട്ടു. ഒരാഴ്‌ച മുൻപ്‌ തുടർച്ചയായി അഞ്ചുദിവസം പ്രക്ഷേപണം മുടങ്ങിയിരുന്നു. ട്രാൻസ്‌മിറ്ററിന്റെ തകരാർ ആയിരുന്നു കാരണം. താൽക്കാലികമായി ഇത്‌ പരിഹരിച്ചാണ്‌ വീണ്ടും പ്രക്ഷേപണം തുടങ്ങിയത്‌.

അഞ്ചാം ദിവസം വീണ്ടും തകരാറിലായി. കേന്ദ്ര സർക്കാർ അടച്ചുപൂട്ടാൻ നിശ്‌ചയിച്ച നിലയമാണിത്‌. ശക്‌തമായ എതിർപ്പ്‌ ഉയർന്നതിനെ തുടർന്ന്‌ പിന്മാറുകയായിരുന്നു. എന്നാൽ അറ്റകുറ്റപ്പണിക്ക്‌ ആവശ്യമായ നടപടിയൊന്നും സ്വീകരിക്കുന്നില്ല. സ്വമേധയാ പ്രക്ഷേപണം നിലയ്‌ക്കുന്നതിലേക്ക്‌ പോകട്ടെയെന്നാണ്‌ കേന്ദ്രനിലപാട്‌.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home