Deshabhimani

സിഐടിയു ജില്ലാ സമ്മേളനം

"വർഗസമരവും തൊഴിലാളി വർഗ സൗന്ദര്യശാസ്ത്രവും' സെമിനാർ

CITU District Conference

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ലോഗോ സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് 
ജില്ലാ ട്രഷറർ ടി കെ നൗഷാദിന്‌ നൽകി പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Oct 03, 2026, 12:03 AM | 1 min read

മണ്ണാർക്കാട്

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മണ്ണാർക്കാട്‌ "വർഗസമരവും തൊഴിലാളി വർഗ സൗന്ദര്യശാസ്ത്രവും' സെമിനാർ നടത്തി. കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് അധ്യക്ഷനായി. സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ വിഷയമവതരിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എം ആർഷോ, ഏരിയ സെക്രട്ടറി എൻ കെ നാരായണൻകുട്ടി, സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ, സംസ്ഥാന കമ്മിറ്റി അംഗം ടി കെ അച്യുതൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി എൻ മനോമോഹനൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ദാസൻ, കെ കുമാരൻ, ഹക്കീം മണ്ണാർക്കാട്, കെ പ്രശോഭ്, ഡിവിഷൻ പ്രസിഡന്റ് കെ പി മസൂദ്, സെക്രട്ടറി എം കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

ലോഗോ പ്രകാശിപ്പിച്ചു

പാലക്കാട് സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ലോഗോ സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ജില്ലാ ട്രഷറർ ടി കെ നൗഷാദിന്‌ നൽകി പ്രകാശിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ പി എൻ മോഹനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ഹംസ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി കെ അച്യുതൻ, വി സരള, സി അംബിക, വി എ മുരുകഅൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ കെ ഹരിദാസ്, വി വി വിജയൻ, പി മനോമോഹനൻ, കെ ഭാസ്കരൻ, എസ് കൃഷ്ണദാസ്, എൻ പി വിനയകുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം എസ് സ്കറിയ, കെ ബാബു, കെ എൻ നാരായണൻ, ആർ ജി പിള്ള, കെ പ്രേംകുമാർ, ടി എം ശശി, പി എ ഗോകുൽദാസ്, അഖിലേന്ത്യാ കൗൺസിൽ അംഗങ്ങളായ പി സിന്ധു, എ ഐ സീനത്ത് എന്നിവർ സംസാരിച്ചു. 12നും 13നും പാലക്കാടാണ്‌ ജില്ലാ സമ്മേളനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home