നാടെങ്ങും ഗാന്ധിജയന്തി ആഘോഷിച്ചു

ഗാന്ധിജയന്തി വാരാഘോഷത്തിനെത്തിയ വിദ്യാർഥികൾ തിരുനക്കരയിലെ ഗാന്ധിപ്രതിമയിൽ പുഷ്പങ്ങൾ അർപ്പിക്കുന്നു
കോട്ടയം ബ്രിട്ടീഷ് സാമ്രാജ്യത്തോട് അഹിംസ ആയുധമാക്കി പോരാടിയ മഹാത്മാവിന്റെ സ്‌മരണയിൽ നാട് ഗാന്ധിജയന്തി ആഘോഷിച്ചു. ജില്ലാ ഭരണകേന്ദ്രത്തിന്റെയും ഇന്‍ഫര്‍മേഷൻ- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും നേതൃത്വത്തില്‍ തിരുനക്കര ഗാന്ധി ചത്വരത്തിൽ സംഘടിപ്പിച്ച വാരാഘോഷം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനംചെയ്‌തു. കെ ഫ്രാൻസിസ് ജോർജ് എംപി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഗാന്ധിജയന്തിദിന സന്ദേശം നൽകി. ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി. കലക്ടർ ചേതൻകുമാർ മീണ, നഗരസഭാധ്യക്ഷൻ എം പി സന്തോഷ് കുമാർ, ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു, നഗരസഭാംഗം എസ് ഗോപകുമാർ, അസിസ്റ്റന്റ് എക്‌സൈസ് കമീഷണർ എം കെ പ്രസാദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ വി വി മാത്യു, ജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിത ഗോപിനാഥ് എന്നിവർ സംസാരിച്ചു. റവന്യു, എക്‌സൈസ്, പൊലീസ്, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, പൊതുവിതരണ–-ഉപഭോക്തൃകാര്യം, പൊതുമരാമത്ത് എന്നീ വകുപ്പുകളുടെയും സാക്ഷരതാ മിഷന്റെയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.








0 comments