Deshabhimani

എം എ ബേബിയുടെ അറസ്‌റ്റിൽ 
പ്രതിഷേധിക്കുക

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2026, 01:06 AM | 1 min read

എ വി റസൽ നഗർ (പാലാ) എസ്ഐആറിന്റെ പേരിൽ ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ ചെറുത്തതിന്റെ പേരിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയെ അറസ്റ്റ് ചെയ്തതിൽ വിപുലീകൃത കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംഘപരിവാർ സഖ്യകക്ഷിയായി മാറിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നടപടികൾ ദുരൂഹവും ജനാധിപത്യമൂല്യങ്ങളെ അട്ടിമറിക്കുന്നതുമാണ്‌. എസ്ഐആറിന്റെ മറവിൽ 13 കോടിയിൽ പരം വോട്ടർമാരെ ഇതിനോടകം പുറത്താക്കി. വോട്ടർപട്ടിക ശുദ്ധീകരണത്തിന്റെ പേരിൽ നടക്കുന്നത് നീതിനിഷേധവും ആസൂത്രിതവുമായ ബിജെപി അനുകൂല നീക്കങ്ങളുമാണ്. പട്ടികയിൽനിന്ന് നിഷ്‌കാസനം ചെയ്‌തത്‌ ഭൂരിപക്ഷവും മുസ്ലീം ന്യൂനപക്ഷങ്ങളും ദളിതരുമാണ്. കോർപറേറ്റ് അനുകൂലവും ജനവിരുദ്ധവുമായ നയങ്ങൾ അടിച്ചേൽപ്പിക്കുന്നത് വഴി ജനങ്ങളിൽനിന്ന്‌ ഒറ്റപ്പെട്ട ബിജെപി സർക്കാരിനെ രക്ഷിക്കാനുള്ള സംഘപരിവാർ ആസൂത്രണത്തിന്റെ ഭാഗമായാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ നേതൃത്വത്തിൽ എസ്ഐആർ പ്രക്രിയ ആരംഭിച്ചത്. സഹ കമീണർമാർ ഈ തെറ്റായ നീക്കങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുമ്പോൾ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ കൊള്ളയ്‌ക്ക്‌ നേതൃത്വം നൽകുന്നു. 2025 ജൂണിൽ ബീഹാറിൽ ആരംഭിച്ച എസ്ഐആറിന്റെ ഭാഗമായി യുപിയിൽ മാത്രമായി രണ്ടുകോടി വോട്ടർമാരെ നീക്കി. 89 ലക്ഷം ആളുകളെ ബംഗാളിൽ പുറത്താക്കി. കേരളത്തിൽ 24 ലക്ഷം വോട്ടർമാരെ നീക്കി. ഇതെല്ലാം ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിച്ച് ബിജെപിയെ അധികാരത്തിലെത്തിത്തിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ ഇല്ലാതാക്കുന്ന ഭരണഘടന മൂല്യങ്ങളെ തകർക്കുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ തെറ്റായ നീക്കങ്ങൾക്കെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം പടരുകയാണ്‌. കെ എം രാധാകൃഷ്‌ണൻ പ്രമേയം അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home