Deshabhimani

അന്താരാഷ്ട്ര സെമിനാർ സമാപിച്ചു

International Seminar

ആലുവ യുസി കോളേജ് കെമിസ്ട്രിവകുപ്പ് ശതാബ്ദിയുടെ ഭാഗമായി നടത്തിയ 
സെമിനാർ സമാപനം തിരുവനന്തപുരം ട്രെസ്റ്റ് റിസർച്ച് 
പാർക്ക് ചെയർമാൻ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 03, 2026, 02:02 AM | 1 min read

ആലുവ


ആലുവ യുസി കോളേജ് കെമിസ്ട്രിവകുപ്പ് ശതാബ്ദിയുടെ ഭാഗമായി ‘അഡ്വാൻസ്ഡ് മെറ്റീരിയൽസ്: എൻജിനീയറിങ് ആൻഡ് ഇൻഡസ്ട്രിയൽ ആപ്ലിക്കേഷൻസ്’ വിഷയത്തിൽ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര സെമിനാർ സമാപിച്ചു. തിരുവനന്തപുരം ട്രെസ്റ്റ് റിസർച്ച് പാർക്ക് ചെയർമാൻ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു.


പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അധ്യക്ഷയായി. അർജുന നാച്വറൽസ് ചെയർമാൻ പി ജെ കുഞ്ഞച്ചൻ മുഖ്യാതിഥിയായി. യുസി കോളേജ് സെന്റിനിയൽ റിസർച്ചർ അവാർഡ് ചെന്നൈ എസ്ആർഎം യൂണിവേഴ്സിറ്റി വിദ്യാർഥി സി പി സഞ്ജയ് കരസ്ഥമാക്കി. മികച്ച പോസ്റ്റർ പ്രസന്റേഷനുള്ള അവാർഡ് മേഘ സുനിൽ (മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് സയൻസസ്), ജിബിൻ ലൂക്കോസ് (നെസ്റ്റ്-എസ്എഫ്ഒ ടെക്നോളജീസ്), ജിഞ്ചു ജോൺ (എസ്എച്ച് കോളേജ് തേവര), ചെറിയാൻ ജോൺ (ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ബംഗളൂരു), ശ്രീജിത്ത് വലിയത്താൻ (എസ്എആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ചെന്നൈ), കെ എം അജീഷ് (വിക്രം സാരാഭായി സ്പേസ് സെന്റർ തിരുവനന്തപുരം) എന്നിവർക്കും മികച്ച ഓറൽ പ്രസന്റേഷനുള്ള അവാർഡ് ടി പി ശ്രീലക്ഷ്മി (കുസാറ്റ്), പ്രഭ പ്രകാശ് (കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്), സി എസ് ഫാത്തിമ, സി എസ് (മഹാരാജാസ് കോളേജ് എറണാകുളം), പി പി ആനന്ദ് (കലിക്കറ്റ് സർവകലാശാല), രാകേഷ് രഘുനാഥ് (എൻഐടി കോഴിക്കോട്), ക്രിസ്റ്റീന തോമസ് (യുസി കോളേജ്) എന്നിവർക്കും ലഭിച്ചു.


കോളേജ് മാനേജർ ഡോ. കെ പി ഔസേപ്പ്, കോൺഫറൻസ് ചെയർമാൻ ഡോ. അജലേഷ് ബി നായർ, കോ-–കൺവീനർമാരായ ജനീഷ് പോൾ, ഡോ. സിമി പുഷ്പൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home