വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സമ്മേളനം
യുപിഐ പെയ്മെന്റുകൾക്ക് നിരക്ക് ഏർപ്പെടുത്തരുത്

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എടത്തല യൂണിറ്റ് സമ്മേളനം സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ ജലീൽ ഉദ്ഘാടനം ചെയ്യുന്നു
ആലുവ
യുപിഐ പെയ്മെന്റുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള നടപടി പിൻവലിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എടത്തല യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ ജലീൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഐ എം അലി അധ്യക്ഷനായി. സെക്രട്ടറി എം പി നിത്യൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കെ എം ജൂഡ് കണക്ക് അവതരിപ്പിച്ചു. സുധീർ മീന്ത്രയ്ക്കൽ, കെ കെ ആസാദ്, ജി പി ഗോപി, എ എ അബ്ദു എന്നിവർ സംസാരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
ഭാരവാഹികൾ: എ എ അബ്ദു (പ്രസിഡന്റ്), ഐ എം അലി (സെക്രട്ടറി), കെ എം ജൂഡ് (ട്രഷറർ).








0 comments