Deshabhimani

ബാലസംഘം സംസ്ഥാന സമ്മേളനം: സംഘാടകസമിതിയായി

ബാലസംഘം സംസ്ഥാന സമ്മേളന സംഘാടക സമിതി രൂപീകരണയോഗം നീലേശ്വരം പാലായിയിൽ  പി കെ ശ്രീമതി ഉദ്ഘാടനംചെയ്യുന്നു  ​
വെബ് ഡെസ്ക്

Published on Oct 03, 2026, 03:00 AM | 1 min read

നീലേശ്വരം നവംബർ 27, 28, 29 നീലേശ്വരം പാലായിയിൽ നടക്കുന്ന ബാലസംഘം സംസ്ഥാന സമ്മേളനത്തിന്‌ സംഘാടക സമിതിയായി. മഹിളാ അസോസിയേഷൻ പ്രസിഡന്റ്‌ പി കെ ശ്രീമതി ഉദ്‌ഘാടനംചെയ്‌തു. സമാധാനവും സഹിഷ്ണുതയുമില്ലാത്ത രാജ്യമാക്കി ഇന്ത്യയെ ബിജെപി മാറ്റിയെന്ന്‌ പി കെ ശ്രീമതി പറഞ്ഞു. പ്രായോഗികമായി ചിന്തിക്കാനും പ്രവർത്തിക്കാനും കുട്ടികളെ പര്യാപ്തമാക്കുന്ന ഏറ്റവും വലിയ സംഘടനയാണ് ബാലസംഘമെന്നും അവർ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ പ്രവിഷ പ്രമോദ് അധ്യക്ഷയായി. സംസ്ഥാന കൺവീനർ എം പ്രകാശൻ വിശദീകരിച്ചു. സിനിമതാരം പി പി കുഞ്ഞികൃഷ്ണൻ, മുതിർന്ന സിപിഐ എം നേതാവ്‌ പി കരുണാകരൻ, ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സതീഷ്‌ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ജനാർദനൻ, വി പി പി മുസ്തഫ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി പ്രഭാകരൻ, വി കെ രാജൻ, പി ബേബി, പി പി മുഹമ്മദ്‌ റാഫി, ബാലസംഘം സംസ്ഥാന ജോ. സെക്രട്ടറി ദേവിക, ജോയിന്റ്‌ കൺവീനർ വിജയൻ, അതുൽ രവിതുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ് സ്വാഗതം പറഞ്ഞു. 14 ജില്ലകളിലിൽനിന്നായി 450 പ്രതിനിധികൾ പങ്കെടുക്കും. 501 അംഗ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ: എം രാജഗോപാലൻ (ചെയർമാൻ), എം രാജൻ (ജനറൽ കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home