Deshabhimani

print edition പിഎസ്‍സിക്ക് മരണമണി: സമാന്തര നിയമന ബോർഡ്: 
ശരിവച്ച് യുഡിഎ-ഫ് പത്രവും

psc
avatar
സ്വന്തം ലേഖകൻ

Published on Nov 29, 2026, 03:31 AM | 1 min read

തിരുവനന്തപുരം : പിഎസ്‌സിയെ അട്ടിമറിച്ച് സമാന്തര നിയമന ബോർഡ്‌ രൂപീകരിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലെന്ന ‘ദേശാഭിമാനി’ വാർത്ത ശരിവച്ച് യുഡിഎഫ് പത്രമായ മലയാള മനോരമയും. നിലവിൽ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിട്ടില്ല എന്നുപറഞ്ഞ് തടിതപ്പാനാണ് സർക്കാരിന്റെ ശ്രമമെങ്കിലും അണിയറയിൽ തിരക്കിട്ട നീക്കമാണ് നടക്കുന്നത്. വകുപ്പുകളിലെ ഒഴിവുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്ത് പിഎസ്‌സി വഴിയുള്ള നിയമനങ്ങൾ ‘സുഗമമാക്കാനാണ്’ പുതിയ നീക്കമെന്നാണ് വാദം.

എന്നാൽ, റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുന്നവരുടെ എണ്ണം കുറച്ച് നിയമനനിരോധനം നടപ്പാക്കാനും കരാർ നിയമനം വ്യാപിപ്പിക്കാനുമാണ് ശ്രമം. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പല വകുപ്പുകളിലും ഒഴിവുകൾ കൃത്യമായി അറിയിക്കാതെ പിൻവാതിൽ നിയമനം നടത്തിയെന്ന പത്രവാർത്തയിലെ ആരോപണം വസ്തുതയ്‌ക്ക് വിരുദ്ധമാണ്‌. പിഎസ്‌സിക്ക് വിട്ട തസ്തികകളിൽ റാങ്ക് പട്ടിക നിലവിലില്ലെങ്കിലേ താൽക്കാലിക നിയമനം നടത്താനാകൂ. 10 വർഷത്തിനിടെ അത്തരമൊരു സാഹചര്യമുണ്ടായിട്ടില്ല. റാങ്ക് പട്ടിക ഇല്ലാത്തതിനാൽ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തണമെങ്കിൽ നിലവിൽ പിഎസ്‍സിയുടെ സാക്ഷ്യപത്രം വേണം. പിഎസ്‍സിയെ അട്ടിമറിച്ച് മറ്റ് നിയമനബോർഡുകൾ സൃഷ്‌ടിച്ചാൽ താൽക്കാലിക, കരാർ നിയമനങ്ങൾ വ്യാപക
മാകും. ​

സമാന്തര ബോർഡുകളിൽ എന്തുമാകാം കർണാടക ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ പിഎസ്‌സിക്കുപുറമെ പരീക്ഷാ അതോറിറ്റി, പൊലീസ്, സ്‌കൂൾ വിദ്യാഭ്യാസം, വനം, ഫയർഫോഴ്സ്, കോർപറേഷനുകൾ, വൈദ്യുതി, ജില്ലാ പരിഷത്ത്, ആരോഗ്യം, സഹകരണം എന്നിങ്ങനെ ഡസനിലധികം റിക്രൂട്ടിങ് ബോർഡുകളുണ്ട്. കേരളത്തിൽ എല്ലാ നിയമനങ്ങളും പിഎസ്‌സിക്കുകീഴിൽ നടക്കുന്നതുകൊണ്ടാണ് പ്രക്രിയകൾ സുതാര്യവും കരുത്തുറ്റതുമായി നിലനിൽക്കുന്നത്. ഏകദേശം 1700 ജീവനക്കാരും 21 അംഗങ്ങളുമുള്ള പിഎസ്‌സിയെ മൂന്നരക്കോടി ജനങ്ങളും ഉദ്യോഗാർഥികളും രക്ഷിതാക്കളും നിരന്തരം നിരീക്ഷിക്കുന്നുണ്ട്. നിയമന സംവിധാനം പല ഏജൻസികളായാൽ ഓരോ ബോർഡിന്റെയും നടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ പ്രായോഗിക ബുദ്ധിമുട്ടാകും. ഇത് സ്വജനപക്ഷപാതത്തിനും അഴിമതിക്കും വഴിയൊരുക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home