Deshabhimani

നാലാം ഗെയിമും സമനില

d gukesh

PHOTO: Facebook/FIDE/Eric Rosen

വെബ് ഡെസ്ക്

Published on Nov 29, 2026, 03:38 AM | 1 min read

ജനീവ: ലോക ചെസ്‌ ചാന്പ്യൻഷിപ്പിന്റെ നാലാം ഗെയിമും സമനിലയിൽ അവസാനിച്ചു. നിലവിലെ ലോക ചാന്പ്യൻ ഇന്ത്യയുടെ ഡി ഗുകേഷും ഉസ്‌ബെകിസ്ഥാന്റെ ജവോഖിർ സിൻഡറോവും പോയിന്റ്‌ പങ്കിട്ടു. നാല്‌ ഗെയിം അവസാനിക്കുന്പോൾ ഇരുവർക്കും രണ്ട്‌ വീതം പോയിന്റായി. അഞ്ചാം ഗെയിം ഇന്ന്‌ നടക്കും.

മുപ്പത്തിനാല്‌ നീക്കത്തിലാണ്‌ നാലാം ഗെയിം സമനിലയിൽ അവസാനിച്ചത്‌. മുൻ മത്സരങ്ങളെ അപേക്ഷിച്ച്‌ തുടക്കത്തിൽതന്നെ സിൻഡറോവിനെ സമ്മർദത്തിലാക്കാൻ ഗുകേഷിന്‌ കഴിഞ്ഞിരുന്നു. പക്ഷേ, ജയം നേടാനായില്ല. തുടക്കത്തിലെ പതർച്ചയ്‌ക്കുശേഷം സിൻഡറോവ്‌ കരുത്തോടെ തിരിച്ചുവന്നു. ഇതോടെ കളി സമനിലയിൽ അവസാനിക്കുകയായിരുന്നു. വെള്ളക്കരുക്കളുമായാണ്‌ ഗുകേഷ്‌ കളിച്ചത്‌.

പത്ത്‌ റ‍ൗണ്ട്‌ മത്സരങ്ങളാണ്‌ ഇനി ശേഷിക്കുന്നത്‌. ആദ്യം 7.5 പോയിന്റ്‌ കിട്ടുന്നവർ ചാമ്പ്യനാകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home