Deshabhimani

ആരോഗ്യവകുപ്പിൽ ചട്ടലംഘനം തുടരുന്നു; എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റിനും സ്ഥലംമാറ്റം

The young woman who collapsed was taken to the hospital.
വെബ് ഡെസ്ക്

Published on Nov 29, 2026, 03:04 AM | 1 min read

തിരുവനന്തപുരം: രാഷ്ട്രീയനേട്ടങ്ങൾക്കായി ആരോഗ്യവകുപ്പിൽ വീണ്ടും ചട്ടംലംഘിച്ച്‌ സ്ഥലംമാറ്റം. സംഘടനാ പ്രവർത്തനങ്ങളെ തകിടം മറിക്കുന്നതിന്റെ ഭാഗമായി എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം എ അജിത്‌കുമാറിനെയുൾപ്പെടെ സ്ഥലംമാറ്റി. സംഘടനാ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ സ്ഥലംമാറ്റങ്ങളിൽ പരിഗണന നൽകണമെന്ന 1967മുതലുള്ള ഉത്തരവിന്റെ നഗ്നമായ ലംഘനമാണ്‌ പൊതുസ്ഥലംമാറ്റ വിജ്ഞാപനം ഇറങ്ങിയതിന് തൊട്ടുപിന്നാലെയുള്ള നടപടി.


രാഷ്ട്രീയനേട്ടങ്ങൾക്കായി ആരോഗ്യവകുപ്പിൽ വീണ്ടും ചട്ടംലംഘിച്ച്‌ സ്ഥലംമാറ്റം. സംഘടനാ പ്രവർത്തനങ്ങളെ തകിടം മറിക്കുന്നതിന്റെ ഭാഗമായി എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം എ അജിത്‌കുമാറിനെയുൾപ്പെടെ സ്ഥലംമാറ്റി. ഒരു സ്ഥാപനത്തിൽ കുറഞ്ഞത്‌ മൂന്നുവർഷം പൂർത്തിയാക്കിയശേഷം സ്ഥലംമാറ്റം എന്ന വ്യവസ്ഥയും ലംഘിച്ചു. വ്യാഴാഴ്‌ചയാണ്‌ അജിത്‌കുമാറിനെ സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഓഫീസിൽനിന്ന്‌ വേളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി ഉത്തരവിറങ്ങിയത്‌. പകരം കോൺഗ്രസ്‌ സംഘടനയായ എൻജിഒ അസോസിയേഷൻ സംസ്ഥാന നേതാവിനെ നിയമിച്ചു. പൊതുസ്ഥലംമാറ്റ മാർഗനിർദേശങ്ങളും സമയക്രമവും ഉൾപ്പെടുത്തിയുള്ള വിജ്ഞാപനം തിങ്കളാഴ്‌ച ആരോഗ്യവകുപ്പ്‌ പുറത്തിറക്കിയിരുന്നു. വിജ്ഞാപനം ഇറങ്ങിയതിനുപിന്നാലെ മൂന്ന്‌ ദിവസങ്ങളിലായി വിവിധ തസ്‌-തികകളിലുള്ള 110 ജീവനക്കാരെയാണ്‌ സ്ഥലംമാറ്റി
യത്‌. പൊതുസ്ഥലംമാറ്റ പട്ടികയിലൂടെ അർഹരായ ജീവനക്കാർക്ക് ലഭിക്കേണ്ട ഒഴിവുകളിലേക്കാണ് ‘ഭരണസൗകര്യം' എന്ന പേരിൽ തിരക്കിട്ട് നിയമനം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home