Deshabhimani

പിഴയ്‌ക്കാതെ ഗോത്രതാളം സംസ്ഥാനതലത്തിലേക്കിത്‌ മൂന്നാംതവണ

ഹയർ സെക്കൻഡറി വിഭാഗം പളിയ നൃത്ത മത്സരത്തിൽ മൂന്നാം തവണയും ഒന്നാം സ്ഥാനം നേടിയ ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ടീം
വെബ് ഡെസ്ക്

Published on Nov 29, 2026, 03:00 AM | 1 min read

പെരിയ ഹയർസെക്കൻഡറി വിഭാഗം പളിയ നൃത്ത മത്സരത്തിൽ മൂന്നാം തവണയും മിന്നുന്നപ്രകടനവുമായി ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാനതലത്തിലേക്ക്. ഇടുക്കി കുമളിയിലെ ഗോത്രവിഭാഗമായ പളിയ സമുദായത്തിന്റെ പരമ്പരാഗത നൃത്തരൂപമാണ്‌ കുട്ടികൾ ചുവടുതെറ്റാതെ അവതരിപ്പിച്ചത്‌. എം അൻവിത, അമൃത ബാലകൃഷ്ണൻ, അനാമിക, അൻവിത, ചാരുത, ആത്മിക, അമേയ സുനിൽകുമാർ, ആര്യ അനന്യ, ശിവദ, വിശാൽ കൃഷ്ണ, ഫിമിൽ എന്നിവരാണ് അരങ്ങിൽ കൊട്ടിപ്പാടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home