Deshabhimani

പി ജിയുടേത്‌ ഊർജം പകർന്ന വ്യക്തിത്വം: സി എൻ മോഹനൻ

P G

പി ഗോവിന്ദപ്പിള്ളയുടെ ചരമവാർഷികത്തോടനുബന്ധിച്ച് എറണാകുളം പബ്ലിക് ലൈബ്രറിയിൽ ‘പി ജി യുടെ വായനാലോകം’ എന്ന വിഷയത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ പ്രഭാഷണം നടത്തുന്നു

വെബ് ഡെസ്ക്

Published on Nov 29, 2026, 03:03 AM | 1 min read

കൊച്ചി


വിപുലമായ വായനകൊണ്ട് വിപ്ലവപ്രസ്ഥാനത്തിന് ഊർജം പകർന്ന വ്യക്തിത്വമായിരുന്നു പി ഗോവിന്ദപിള്ളയുടേതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം- സി എൻ മോഹനൻ പറഞ്ഞു. എറണാകുളം പബ്ലിക്‌ ലൈബ്രറി സംഘടിപ്പിച്ച ‘പി ജിയുടെ വായനലോകം’ വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


എല്ലാ വിഷയങ്ങളിലും ആഴത്തിലുള്ള വായനകൊണ്ട്‌ പി ജി സാംസ്കാരിക കേരളത്തിന് വലിയ സംഭാവനകൾ നൽകി. പരിസ്ഥിതിയെ സംബന്ധിച്ച പി ജിയുടെ കാഴ്ചപ്പാട് ശരിയെന്ന് കാലം തെളിയിച്ചു. സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി കേരളത്തിൽ ആദ്യം ശബ്ദമുയർത്തിയതും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് മുൻകൈ എടുത്തതും പി ഗോവിന്ദപിള്ള ആയിരുന്നു. എഴുത്തുകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹം വലിയ സംഭാവന നൽകി.


വ്യത്യസ്തമായ കാഴ്ചപ്പാട് പുലർത്തുമ്പോഴും അച്ചടക്കമുള്ള പ്രവർത്തകനായി കമ്യൂണിസ്റ്റ് പാർടിയോടൊപ്പം അദ്ദേഹം നിലകൊണ്ടു– സി എൻ മോഹനൻ പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് അശോക് എം ചെറിയാൻ അധ്യക്ഷനായി. സെക്രട്ടറി കെ പി അജിത്കുമാർ, ഇ കെ ഗോകുലൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home