ഗാന്ധിസ്‌മരണയിൽ നാട്

എൻസിപി (എസ്‌പി) ജില്ലാ കമ്മിറ്റി ഗാന്ധിസ്മൃതിയാത്രയോടനുബന്ധിച്ച് സംഘടിപ്പിച്ച സംഗമം ദേശീയ വർക്കിങ് പ്രസിഡന്റ് പി സി ചാക്കോ ഉദ്ഘാടനംചെയ്യുന്നു
കൊച്ചി
ഗാന്ധിജയന്തിദിനം ജില്ലയിൽ സമുചിതമായി ആചരിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഗാന്ധിസ്‌മൃതി സംഗമങ്ങളും അനുസ്മരണ പരിപാടികളും ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
എൻസിപി (എസ്‌പി) ജില്ലാ കമ്മിറ്റി ഗാന്ധിസ്മൃതിയാത്രയും സംഗമവും സംഘടിപ്പിച്ചു. രാജേന്ദ്രമൈതാനത്തുനിന്ന് ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറിലേക്ക് ‘മടങ്ങാം, മതേതര ഇന്ത്യയെ വീണ്ടെടുക്കാം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഗാന്ധിസ്മൃതിയാത്ര നടത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് വി ജി രവീന്ദ്രൻ ഫ്ലാഗ്ഓഫ് ചെയ്തു.
സ്മൃതിസംഗമം ദേശീയ വർക്കിങ് പ്രസിഡന്റ് പി സി ചാക്കോ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് റെജി ഇല്ലിക്കപറമ്പിൽ, എസ് ഡി സുരേഷ് ബാബു, കുര്യൻ എബ്രഹാം, തോപ്പിൽ ഹരി, പി ആർ രാജീവ്, കെ കെ പ്രദീപ് എന്നിവർ സംസാരിച്ചു.
കോൺഗ്രസ് -എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിദർശന ചൈതന്യദിനം സംസ്ഥാന ജനറൽ സെക്രട്ടറി ടി വി വർഗീസ് ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലി അധ്യക്ഷനായി. രാജേന്ദ്രമൈതാനത്തിനു മുന്നിലുള്ള ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് കോലഞ്ചേരി, ദേശീയ സമിതിയംഗം വി വി സന്തോഷ് ലാൽ, കെ ജെ ബേയ്സിൽ, രഞ്ജു ചെറിയാൻ, സുഷമ വിജയൻ, ജെയ്സൺ ജോസഫ് എന്നിവർ സംസാരിച്ചു.
മട്ടാഞ്ചേരി
ഭാരതീയ ഹ്യുമൻ റൈറ്റ്സ് ഫോറം (ബിആർഎച്ച്എഫ്) ജില്ലാ കമ്മിറ്റിയും കാരുണ്യസംഘവേദിയും ചുള്ളിക്കൽ അങ്കണവാടിയും സംയുക്തമായി ഗാന്ധിജയന്തി ആഘോഷിച്ചു. സീനിയർ സിവിൽ ജഡ്ജി ആർ ആർ രജിത ഉദ്ഘാടനം ചെയ്തു. ബിഎച്ച്ആർഎഫ് ജില്ലാ ജനറൽ സെക്രട്ടറി ഷാജി ഇടപ്പള്ളി അധ്യക്ഷനായി.
മൗലാന ആസാദ് ലൈബ്രറിയുടെ ദിനാചരണം മുഹമ്മദ് ഷിയാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എൻ കെ എം ഷരീഫ് അധ്യക്ഷനായി. ‘മഹാത്മാഗാന്ധിയെ ഞാൻ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നു’ എന്ന വിഷയത്തിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച് പ്രസംഗമത്സരം നടന്നു. വിജയികൾക്ക് സമ്മാനം നൽകി.
എം കെ രാഘവൻ മെമ്മോറിയൽ ലൈബ്രറിയിൽ റീഡേഴ്സ് ഫോറം കുട്ടികൾക്കായി ഗാന്ധിചിത്രരചന മത്സരം നടത്തി. വിജയികൾക്ക് മുഹമ്മദ് ഷിയാസ് എംഎൽഎ സമ്മാനങ്ങൾ നൽകി.








0 comments