ശുചിത്വ ബോധവൽക്കരണം സംഘടിപ്പിച്ചു

വേസ്റ്റ് ടു ആർട്ട് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ഇൻഫന്റ് ജീസസ് സ്കൂൾ വിദ്യാർഥികൾ ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗിച്ച് നിർമിച്ച സ്രാവിന്റെ കലാരൂപത്തിന് സമീപം
പറവൂർ
സ്വച്ഛതാ ഹി സേവ– 2026 ന്റെ ഭാഗമായി പറവൂർ നഗരസഭയുടെ നേതൃത്വത്തിൽ ശുചിത്വ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ വിദ്യാർഥികൾക്കായി പ്രസംഗ മത്സരം, വേസ്റ്റ് ടു ആർട്ട് മത്സരം, ശുചിത്വ ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി. നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ് ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ ജോബി പഞ്ഞിക്കാരൻ അധ്യക്ഷനായി. പ്രതിപക്ഷനേതാവ് സി എ രാജീവ്, ജലജ രവീന്ദ്രൻ, ബീന ശശിധരൻ, സി വി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
വേസ്റ്റ് ടു ആർട്ട് മത്സരത്തിൽ, ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗിച്ച് സ്രാവിന്റെ രൂപം നിർമിച്ച ഇൻഫന്റ് ജീസസ് സ്കൂൾ വിദ്യാർഥികൾ ഒന്നാംസമ്മാനം നേടി. 10,001 രൂപ ക്യാഷ് അവാർഡ് ഇവർ കരസ്ഥമാക്കി. രണ്ടാംസ്ഥാനം നേടിയ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന് 5001 രൂപയും മൂന്നാംസമ്മാനം നേടിയ സമൂഹം ഹൈസ്കൂളിന് 2001 രൂപയും ക്യാഷ് അവാർഡ് ലഭിച്ചു. പ്രസംഗമത്സര വിജയികൾക്കും സമ്മാനങ്ങൾ നൽകി.








0 comments