ഗാന്ധിസ്‌മരണയിൽ നാട്

-കൂത്താട്ടുകുളം ഗവ. യുപി സ്കൂൾ സോഷ്യൽ സർവീസ് സ്കീം ആഭിമുഖ്യത്തിൽ നടന്ന ഗാന്ധിപതിപ്പ് പ്രകാശിപ്പിക്കൽ ടി വി മായ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ഗാന്ധിജയന്തിദിനം ജില്ലയിൽ സമുചിതമായി ആചരിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഗാന്ധിസ്‌മൃതി സംഗമങ്ങളും അനുസ്മരണ പരിപാടികളും ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
പിറവം
പാമ്പാക്കുട പബ്ലിക് ലൈബ്രറിയിൽ ഗാന്ധിജയന്തിദിന ക്വിസ് മത്സരം നടത്തി. ലൈബ്രറി പ്രസിഡന്റ് സി ടി ഉലഹന്നാൻ ഉദ്ഘാടനം ചെയ്തു. കെ കെ വാസു അധ്യക്ഷനായി. യുപി വിഭാഗത്തിൽ ജോയൽ ജീസ്, സ്വാതിക സുനിൽ, ഹൈസ്കൂൾ വിഭാഗത്തിൽ അന്നാ മരിയ ബിജു, കാർത്തികേയൻ രഞ്ജിത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ജീവനാ സജീവ് മത്സരം നിയന്ത്രിച്ചു.
ആമ്പല്ലൂർ ഗ്രാമീണ വായനശാലയിൽ മഹാത്മജിയുടെ ഛായാചിത്രത്തിനുമുന്നിൽ പുഷ്പാർച്ചന, സർവമതപ്രാർഥന, പരിസരശുചീകരണം എന്നിവ നടത്തി. വായനശാല പ്രസിഡന്റ് ജീവൽശ്രീ പി പിള്ള അധ്യക്ഷയായി.
കൂത്താട്ടുകുളം ഗവ. യുപി സ്കൂൾ സോഷ്യൽ സർവീസ് സ്കീം ആഭിമുഖ്യത്തിൽ പൊതുറോഡ് ശുചീകരണവും ഗാന്ധിപതിപ്പ് പ്രകാശിപ്പിക്കലും നടന്നു. ഹെഡ്മിസ്ട്രസ് ടി വി മായ ഉദ്ഘാടനം ചെയ്തു. മനോജ് കരുണാകരൻ അധ്യക്ഷനായി.
മൂവാറ്റുപുഴ
മൂവാറ്റുപുഴയിൽ വിവിധ സ്ഥാപനങ്ങളും ലൈബ്രറികളും സംഘടനകളും ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു. മൂവാറ്റുപുഴ ബാർ അസോസിയേഷൻ കോടതിസമുച്ചയത്തിൽ നടത്തിയ പരിപാടി അഡീഷണൽ ജില്ലാ ജഡ്ജി കെ എ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഗാന്ധിയുടെ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചന നടത്തി. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സി കെ ആരിഫ് അധ്യക്ഷനായി. തുടർന്ന് കോടതിപ്പരിസരത്ത് അഭിഭാഷകരും ജഡ്ജിമാരും ജീവനക്കാരും ചേർന്ന് ശുചീകരണം നടത്തി.
കാലടി
ഗാന്ധിജയന്തി ദിനത്തിൽ തുറവുംകര യൂസഫ് മെമ്മോറിയൽ ലൈബ്രറി പ്രവർത്തകർ ആസ്റ്റർ വില്ലേജ് നിവാസികളുടെ റോഡ് ശുചീകരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം പി സേതുമാധവൻ ഉദ്ഘാടനം ചെയ്തു. ആശ്രമം നഗർ റസിഡന്റ്‌സ് അസോസിയേഷൻ ആശ്രമം റോഡ് ശുചീകരിച്ചു. അസോസിയേഷൻ പ്രസിഡന്റ് കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ശ്രീമൂലനഗരം പഞ്ചായത്ത് ചൊവ്വര ചാച്ചാജി അങ്കണവാടിയിൽ ദിനാചരണവും ഐസിഡിഎസ് ദിനാഘോഷവും പോഷൺ മാസാചരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സിന്ധു ജോസ് ഉദ്ഘാടനം നിർവഹിച്ചു. ശ്രീമൂലനഗരം പഞ്ചായത്തിന്റെയും ചൊവ്വര തൂമ്പാക്കടവ് സിടിആർഎ റസിഡന്റ്‌സ് അസോസിയേഷൻ സീപോർട്ട് എയർപോർട്ട് ജങ്‌ഷൻ ഉൾപ്പെടെ വിവിധ ഭാഗങ്ങൾ ശുചീകരിച്ചു.
ആലുവ
മുപ്പത്തടം എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ ശ്രീമന്‍ നാരായണന്‍ മിഷന്റെ നേതൃത്വത്തിൽ ദ്വാരക ഹോട്ടല്‍ അങ്കണത്തില്‍ നടന്ന ഗാന്ധിജയന്തി ദിനാചരണം ശ്രീമന്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. പുഷ്പാര്‍ച്ചന, മൗനപ്രാര്‍ഥന, പ്രഭാഷണങ്ങള്‍ എന്നിവ നടന്നു.
കിഴക്കേ കടുങ്ങല്ലൂരിൽ നടന്ന ശുചീകരണം വാർഡ് അംഗം ശ്രീകുമാർ മുല്ലേപ്പിള്ളി ഉദ്ഘാടനം ചെയ്തു. അങ്കണവാടിയും പരിസരവും ടെമ്പിൾ കനാൽ റോഡും ശുചീകരിച്ചു.
മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അനുസ്‌മരണം, പുഷ്പാർച്ചന, എൻഎസ്എസ് വളന്റിയർമാരുടെ നേതൃത്വത്തിൽ മുപ്പത്തടം കവലയും ബസ് കാത്തിരിപ്പുകേന്ദ്രവും കഴുകി ശുചീകരണം എന്നിവ നടത്തി. പഞ്ചായത്ത് അംഗം പ്രജിത ഗണേശൻ ഉദ്ഘാടനം ചെയ്തു.









0 comments