Deshabhimani

വയോജന ദിനാചരണം

ksspu

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മാവേലിക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വയോജന ദിനാചരണം ഡോ. ജമുന വർഗീസ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 03, 2026, 02:44 AM | 1 min read

മാവേലിക്കര

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മാവേലിക്കര ബ്ലോക്ക്‌ കമ്മിറ്റി ഇറവങ്കര ബ്ലോക്ക് പെൻഷൻ ഭവനിൽ വയോജന ദിനം ആചരിച്ചു. ഡോ. ജമുന വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ബ്ലോക്ക് പ്രസിഡന്റ്‌ എസ് ശിവാനന്ദൻ അധ്യക്ഷനായി. പി ബി പ്രസന്നകുമാർ, എം ശശിധരൻ ആചാരി, കെ വിജയകുമാരൻ നായർ, ഗോപാലകൃഷ്ണ പിള്ള, കെ കമലാക്ഷി, കെ കെ വിശ്വംഭരൻ, പി ശ്യാം, കേശവൻകുട്ടി നായർ, എം പി ഗോപകുമാർ, ഒ അച്യുതൻ, മൻമഥൻ പിള്ള തുടങ്ങിയവർ സംസാരിച്ചു ചാരുംമൂട് നൂറനാട് എരുമക്കുഴി കവിതാ ലൈബ്രറി വയോജനവിഭാഗം നേതൃത്വത്തിൽ ലോക വയോജനദിനം ആചരിച്ചു. സമ്മേളനം ലൈബ്രറി സ്ഥാപിത പ്രസിഡന്റ്‌ എസ് മോഹനൻ ഉദ്ഘാടനംചെയ്‌തു. ലൈബ്രറി പ്രസിഡന്റ്‌ എ ജെ പ്രശാന്ത് അധ്യക്ഷനായി. ലൈബ്രേറിയൻ കെ കൃഷ്‌ണൻകുട്ടി, വാസന്തി പ്രദീപ്, പി എ ഹാഷിം, കെ ആർ വാസുദേവൻ, കെ ശിവരാമൻ, വി ആർ രാജു, സ്‌മിത വാസുദേവ്, കെ കെ രാജേന്ദ്രൻപിള്ള, ഷബാന, പാർവതി വാസുദേവ് എന്നിവർ സംസാരിച്ചു. വയോജനങ്ങളുടെ പുസ്‌തകാസ്വാദനം, കവിതാലാപനം, അനുഭവങ്ങൾ പങ്കുവയ്‌ക്കൽ, ആദരിക്കൽ എന്നിവയും നടന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home