Deshabhimani

ലുലു ഹൈപ്പർമാർക്കറ്റിൽ 
സീഫുഡ് ഫെസ്റ്റ്

Seafood Fest

ലുലു ഹൈപ്പർമാർക്കറ്റിലെ സീഫുഡ് ഫെസ്റ്റ് ഉദ്ഘാടനംചെയ്ത നിഫാം ജോയിന്റ് ഡയറക്ടർ വിജിരാജ്, മേളയിലെ ലൈവ് പാചകം ആസ്വദിക്കുന്നു

വെബ് ഡെസ്ക്

Published on Oct 03, 2026, 02:48 AM | 1 min read

കൊച്ചി


കടല്‍വിഭവങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കി ലുലുമാളിലെ ഹൈപ്പർമാർക്കറ്റിൽ സീഫുഡ് ഫെസ്റ്റ് തുടങ്ങി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്മെന്റ് (നിഫാം) ജോയിന്റ് ഡയറക്ടർ വിജിരാജ് ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ, ബയിങ്‌ മാനേജർ സന്തോഷ് കൊട്ടാരത്ത്, ഫ്രഷ് ഫുഡ് മാനേജർ ഷബീഷ് എന്നിവരും പങ്കെടുത്തു.


കേരളത്തിന്റെ തനത് കടൽരുചികൾക്കൊപ്പം വിവിധ രാജ്യങ്ങളുടെ സമുദ്രോൽപ്പന്ന വിഭവങ്ങളും ഉള്‍പ്പെടുത്തിയാണ് മേള. നൂറിൽപ്പരം മത്സ്യങ്ങളും തീരദേശവിഭവങ്ങളും ലൈവ് പാചകവും മേളയിൽ ആസ്വദിക്കാം. 11ന് സമാപിക്കും.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home