Deshabhimani

ഓടയുടെ ഗ്രില്ലിൽ കുടുങ്ങി 
ബൈക്ക്‌ യാത്രികന്റെ കാലൊടിഞ്ഞു ​

bike rider

ജിഷ്‌ണു അപകടത്തിൽപ്പെട്ട 
ഓടയുടെ ഗ്രിൽ

വെബ് ഡെസ്ക്

Published on Oct 03, 2026, 03:16 AM | 1 min read

കാക്കനാട്


റോഡരികിലെ ഓടയ്ക്കുമുകളിൽ സ്ഥാപിച്ച ഗ്രില്ലിനിടയിൽ കുടുങ്ങി ബൈക്ക്‌യാത്രികന്റെ കാലൊടിഞ്ഞു. പാലക്കാട് സ്വദേശിയും ജിം പരിശീലകനുമായ പി ജിഷ്ണുവിനാണ് (23) വലതു കണങ്കാലിൽ ഗുരുതര പരിക്കേറ്റത്. കാക്കനാട് സിവിൽ സ്റ്റേഷൻ–സീപോർട്ട്–എയർപോർട്ട് ലിങ്ക് റോഡിനുസമീപം വെള്ളിയാഴ്‌ച രാവിലെയാണ്‌ അപകടം.


​ജിമ്മിലെ ജോലിക്കുശേഷം ബൈക്കെടുത്ത് ഗിയറിലിടുന്നതിനിടെ കാൽ താഴേക്ക് കുത്തിയപ്പോഴാണ് അപകടം. കാൽപ്പാദം ഓടയുടെ ഗ്രില്ലിലെ വലിയ വിടവിലൂടെ ഉള്ളിലേക്ക് ഇറങ്ങിപ്പോയി. കാൽ കുടുങ്ങിയതോടെ ബൈക്ക് മറിഞ്ഞുവീഴുകയായിരുന്നു. വീഴ്ചയിൽ കണങ്കാലിന്റെ എല്ലിന് പൊട്ടലേറ്റു.


​ ജിഷ്ണുവിനെ ഉടൻ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിലെ പൊട്ടലിന് ശസ്ത്രക്രിയ നടത്തി സ്ക്രൂ ഇടേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിൽ കാലിൽ പ്ലാസ്റ്ററിട്ടിരിക്കുകയാണ്. ഒന്നരമാസത്തോളം പൂർണവിശ്രമവും മൂന്നുമാസത്തേക്ക് ഭാരമേറിയ ജോലികൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ​

അപകടത്തിനിടയാക്കിയ ഗ്രില്ലിലെ കമ്പികൾക്കിടയിൽ വലിയ വിടവുകളുള്ളത് ഭീഷണിയാണെന്ന് നാട്ടുകാർ പറഞ്ഞു. ഇതേഭാഗത്ത് മുമ്പും സമാന അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. ഓടയുടെ ഗ്രില്ലുകൾ സുരക്ഷിതമായ രീതിയിൽ പുനർനിർമിച്ച് അപകടസാധ്യത ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home