കുടിവെള്ളക്ഷാമം: കാലിക്കുടവുമായി പ്രതിഷേധം

പൂണിത്തുറ വളപ്പിക്കടവ് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വളപ്പിക്കടവ് റസിഡന്റ്‌സ് അസോസിയേഷൻ കാലിക്കുടവുമായി നടത്തിയ പ്രതിഷേധം
കൊച്ചി
പൂണിത്തുറയിൽ വളപ്പിക്കടവ്, അയ്യൻകാളി റോഡ് പ്രദേശങ്ങളിൽ വർഷങ്ങളായി അനുഭവിക്കുന്ന കുടിവെള്ളക്ഷമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിപ്രതിമയ്‌ക്കുമുന്നിൽ വളപ്പിക്കടവ് റസിഡന്റ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ കാലിക്കുടവുമായി ശ്രദ്ധക്ഷണിക്കൽ സമരം നടത്തി.
25 വർഷമായി പൂണിത്തുറ, വളപ്പിക്കടവ് പ്രദേശത്ത് അതിരൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. എംഎൽഎമാർ പ്രശ്‌നത്തിൽ ഇടപെടുന്നില്ല.
പരിഹാരം കണ്ടില്ലെങ്കിൽ പൂണിത്തുറയിലെ മുഴുവൻ ജനങ്ങളെയും അണിനിരത്തി അതിശക്തമായ സമരത്തിന് നേതൃത്വം കൊടുക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
സമരം അസോസിയേഷൻ പ്രസിഡന്റ് വാസുദേവനുണ്ണി ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് കെ എ സുരേഷ് ബാബു, എ എൻ കിഷോർ, ടി കെ ജയേഷ്, സെക്രട്ടറി സെൽസി സുഭാഷ് എന്നിവർ സംസാരിച്ചു.








0 comments