ഇ കെ നാരായണൻ സ്‌ക്വയർ പുനർനിർമാണം
വില്ലേജ് ഓഫീസറുടെ നിലപാടിൽ പ്രതിഷേധം ശക്തമാകുന്നു

ഇ കെ നാരായണൻ സ്‌ക്വയർ പുനർനിർമാണത്തിന് തടസ്സംനിൽക്കുന്ന രാമേശ്വരം വില്ലേജ് ഓഫീസറുടെ നിലപാടിനെതിരെ വിവിധ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധസംഗമം മുതിർന്ന മാധ്യമപ്രവർത്തകൻ അബ്ദുല്ല മട്ടാഞ്ചേരി ഉദ്ഘാടനംചെയ്യുന്നു
പള്ളുരുത്തി
പള്ളുരുത്തിയിലെ കലാ സാംസ്‌കാരിക സമ്മേളന നഗരിയായ ഇ കെ നാരായണൻ സ്‌ക്വയർ പുനർനിർമാണത്തിന് തടസ്സംനിൽക്കുന്ന രാമേശ്വരം വില്ലേജ് ഓഫീസറുടെ സാംസ്‌കാരികവിരുദ്ധ നിലപാടിനെതിരെ വിവിധ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിദിനത്തിൽ പ്രതിഷേധസംഗമം നടത്തി. മുതിർന്ന മാധ്യമപ്രവർത്തകൻ അബ്ദുല്ല മട്ടാഞ്ചേരി ഉദ്ഘാടനം ചെയ്തു. വിപിൻ പള്ളുരുത്തി അധ്യക്ഷനായി.
ജോൺ ഫെർണാണ്ടസ്, കെ പി ശെൽവൻ, എം എം സലിം, രാജീവ് പള്ളുരുത്തി, ദീപം വത്സൻ, അഷറഫ് ചമയം, ദീപക് പൂജാറ, ടി കെ സതീശൻ, ടി എം ജോൺസൺ, പി എം റിയാസ്, മേഴ്സി ജോയി, ജി കൃഷ്‌ണകുമാർ, റോബിൻ പള്ളുരുത്തി എന്നിവർ സംസാരിച്ചു.
ഇ കെ നാരായണൻ സ്‌ക്വയർ നവീകരണത്തിന് വില്ലേജ് ഓഫീസർ തടസ്സം നിൽക്കുകയാണ്. രണ്ടുവർഷത്തിലേറെയായി നിർമാണം നിലച്ചിട്ട്. പള്ളുരുത്തിയെ അടയാളപ്പെടുത്തിവരുന്ന തുറസ്സായ മൈതാനങ്ങൾ പലവിധ കൈയേറ്റങ്ങൾക്ക് വിധേയമായപ്പോഴൊന്നും ഇടപെടാതിരുന്ന റവന്യുവകുപ്പ് ഇപ്പോൾ രാഷ്ട്രീയം കളിക്കുകയാണെന്ന് സംഘടനകൾ കുറ്റപ്പെടുത്തി. വില്ലേജ് ഓഫീസർ നിലപാട് തിരുത്തിയില്ലെങ്കിൽ നാട്ടിലെ കലാകാരന്മാരെ അണിനിരത്തി ഫോർട്ട്‌കൊച്ചി ആർഡിഒ ഓഫീസ് ഉപരോധിക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി.








0 comments