Deshabhimani

ഇരന്പി നാടിന്റെ പ്രതിഷേധം

protest

ചാരുംമൂട് ഏരിയ കമ്മിറ്റി ചാരുംമൂട്ടിൽ സംഘടിപ്പിച്ച പ്രകടനം

വെബ് ഡെസ്ക്

Published on Oct 03, 2026, 02:43 AM | 2 min read

ആലപ്പുഴ

വോട്ടർപട്ടിക ക്രമക്കേട് ആരോപിക്കപ്പെടുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാർ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റ്‌ ചെയ്‌തതിനെതിരെ സിപിഐ എം ഏരിയാ കേന്ദ്രങ്ങളിൽ നടത്തിയ പ്രകടനത്തിൽ നാടിന്റെ പ്രതിഷേധം ഇരന്പി. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം അട്ടിമറിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തിയതിന്റെ പേരിൽ സിപിഐ എം നേതാക്കളെ വേട്ടയാടുന്ന കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിഷേധവുമായി നൂറുകണക്കിന്‌ പ്രവർത്തകരും ബഹുജനങ്ങളും അണിനിരന്നു. മാവേലിക്കര സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയെ അറസ്‌റ്റ്‌ ചെയ്‌തതിൽ പ്രതിഷേധിച്ച്‌ മാവേലിക്കര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. ബുദ്ധ ജങ്ഷനിൽ നിന്ന്‌ പ്രകടനം ആരംഭിച്ചു. കെ മധുസൂദനൻ, മുരളി തഴക്കര, കോശി അലക്സ്, ജി അജയകുമാർ, ലീല അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി. ചാരുംമൂട് ഡൽഹി സമരത്തിൽ പങ്കെടുത്ത സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയേയും സിപിഐ എം നേതാക്കളേയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ എം ചാരുംമൂട് ഏരിയ കമ്മിറ്റി ചാരുംമൂട്ടിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ചാരുംമൂട് പാലത്തടം ജങ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം ചാരുംമൂട് പട്ടണം ചുറ്റി തെക്കേ ബസ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജി ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ആർ ശശികുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജി രാജമ്മ, ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് രാമകൃഷ്ണൻ, എ നൗഷാദ് എന്നിവർ സംസാരിച്ചു. കായംകുളം കായംകുളം ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. എൻ എസ് സ്മാരക മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. നഗരസഭാ ജങ്‌ഷന് സമീപം നടന്ന യോഗം ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം ഉദ്ഘാടനം ചെയ്തു. പി ഗാനകുമാർ, ഷെയ്ക് പി ഹാരീസ്, ഏരിയാ സെക്രട്ടറി ബി അബിൻഷാ, പി അരവിന്ദാക്ഷൻ, എസ് നസിം, വി പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഹരിപ്പാട് പൊലീസ്, യൂത്ത് കോൺഗ്രസ്‌ ഗുണ്ടായിസത്തിൽ പ്രതിഷേധിച്ച്‌ സിപിഐഎം ഹരിപ്പാട് പട്ടണത്തിൽ പ്രകടനവും യോഗവും നടത്തി. ഇഎംഎസ് ഭവനിൽനിന്ന് കച്ചേരി ജങ്ഷൻ, എഴിക്കകത്ത് ജങ്‌ഷൻ, കെഎസ്ആർടിസി വഴി പ്രകടനം ആശുപത്രി ജങ്ഷനിൽ സമാപിച്ചു. യോഗം ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി സി പ്രസാദ്, ജില്ലാ കമ്മിറ്റിഅംഗം സി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home