പ്ലാസ്‌റ്റിക് മാലിന്യം ഹരിതകർമസേനയ്‌ക്ക് കൈമാറി

ചിങ്ങോലി സ്‌മാഷേഴ്സ് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് ഗാന്ധിജയന്തിയോടനുബന്ധിച്ച് ശേഖരിച്ച മാലിന്യം ഹരിതകർമസേനയ്‌ക്ക് കൈമാറുന്നു
കാർത്തികപ്പള്ളി
ചിങ്ങോലി സ്‌മാഷേഴ്സ് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് പഞ്ചായത്ത് പരിസരത്തെ റോഡിന് സമീപങ്ങളിലെ പ്ലാസ്‌റ്റിക് മാലിന്യം ശേഖരിച്ച് ഹരിതകർമസേനയ്‌ക്ക് കൈമാറി. ചിങ്ങോലി പഞ്ചായത്ത് പ്രസിഡന്റ് സുബി സുധാകരൻ ഉദ്ഘാടനംചെയ്‌തു. ക്ലബ് രക്ഷാധികാരി അനീഷ് എസ് ചേപ്പാട് അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ എ എം നൗഷാദ്, മീനാകുമാരി, സരിത ജയപ്രകാശ്, ഹരിതകർമസേന പ്രതിനിധി ബീന സുരേഷ്, ക്ലബ് ഭാരവാഹികളായ ജയകൃഷ്‌ണൻ, സുജിത്, രാജീവ്, അനന്ദു എന്നിവർ സംസാരിച്ചു.









0 comments