Deshabhimani

ബാലസംഘം മേഖലാ സമ്മേളനം

balasangam

ബാലസംഘം ചേപ്പാട് പടിഞ്ഞാറ് മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം 
സി ശ്രീലേഖ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 03, 2026, 02:46 AM | 1 min read

ഹരിപ്പാട്

ബാലസംഘം തൃക്കുന്നപ്പുഴ മേഖലാ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം നിതിൻ ഓടമ്പള്ളി ഉദ്ഘാടനംചെയ്‌തു. മേഖലാ വൈസ്‌പ്രസിഡന്റ് അർപ്പിത ബാബു അധ്യക്ഷയായി. രക്ഷാധികാരി ഡി സുധീഷ്, അഡ്വ. എം സ്‌മിതേഷ്, ഏരിയ കമ്മിറ്റി അംഗം കെ എസ് സജിമോൻ, അക്കാദമിക് കമ്മിറ്റി അംഗം പി സജിത്ത്, കൺവീനർ പി പി അനിൽകുമാർ, സെക്രട്ടറി അർപ്പിത ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: റയാൻ (പ്രസിഡന്റ്), വൈദേഹി, ഇബ്രാഹിം (വൈസ്‌പ്രസിഡന്റുമാർ), അർപ്പിത ബാബു (സെക്രട്ടറി), ഇമ്രാൻ, റോഷ്നി (ജോയിന്റ്‌ സെക്രട്ടറി), പിപിഅനിൽകുമാർ (കൺവീനർ), ലഞ്ചു സതീശൻ (ജോയിന്റ്‌ കൺവീനർ), കെ എസ് സജിമോൻ (കോ–ഓർഡിനേറ്റർ). കാർത്തികപ്പള്ളി ​ബാലസംഘം ചേപ്പാട് പടിഞ്ഞാറ് മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി ശ്രീലേഖ ഉദ്ഘാടനംചെയതു. കൃഷ്‌ണനന്ദ അധ്യക്ഷയായി. വി സതീശൻ, രമേശ് ഗോപിനാഥ്, കെ രഘു, പ്രിയ മനോജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കൃഷ്‌ണനന്ദ (പ്രസിഡന്റ്), ആക്കില്ലസ്, ആദിനാഥ് (വൈസ്‌പ്രസിഡന്റുമാർ), സീതാലക്ഷ്‌മി(സെക്രട്ടറി), ആൽബിൻ ഡി മോൻസി, കൗശൽ കൃഷ്‌ണ (ജോയിന്റ് സെക്രട്ടറിമാർ), രമേശ് ഗോപിനാഥ് (കൺവീനർ), ടി പുഷ്‌പൻ (കോ–-ഓർഡിനേറ്റർ). ചിങ്ങോലി മേഖലാ സമ്മേളനം പി പ്രജീഷ് ഉദ്ഘാടനംചെയ്‌തു. ഇർഫാൻ അധ്യക്ഷനായി. ജി ശശിധരൻ, എ എം നൗഷാദ്, എസ് രാജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ ഫിതൾ (പ്രസിഡന്റ്), അബ്‌ദുൾ റഹ്മാൻ (വൈസ്‌പ്രസിഡന്റ്), ഇർഫാൻ (സെക്രട്ടറി), അഖിൽദേവ് (ജോയിന്റ് സെക്രട്ടറി), എസ് രാജി (കൺവീനർ), എ എം നൗഷാദ് (കോ-–ഓർഡിനേറ്റർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home