ആക്രി ശേഖരിക്കുന്നയാൾ മോഷണത്തിനിടെ പിടിയിൽ

ആക്രി പെറുക്കുന്നയാളെ ഏലൂർ മഞ്ഞുമ്മലിലെ വീട്ടിൽ മോഷണത്തിനിടെ പിടികൂടിയപ്പോൾ
കളമശേരി
ആക്രശേഖരിക്കുന്നയാളെ ഏലൂർ മഞ്ഞുമ്മലിലെ വീട്ടിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ പിടികൂടി. മഞ്ഞുമ്മൽ ഫാർമസി സ്റ്റോപ്പിൽ ബഡ്സ് സ്കൂളിനുസമീപം പൊട്ടൻപറമ്പിൽ അനിരുദ്ധന്റെ വീട്ടിൽനിന്നാണ് മോഷണം നടത്തിയത്. പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
വീടിന്റെ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സ്റ്റൗ, അലുമിനിയം പാത്രങ്ങൾ, ഫാൻ, കുക്കർ തുടങ്ങിയവ വെള്ളി രാവിലെ ഒമ്പതോടെയാണ് മുച്ചക്ര സൈക്കിളിൽ എത്തിയ ഇതരസംസ്ഥാനക്കാരൻ മോഷ്ടിച്ചത്. ചാക്കിൽ പെറുക്കിയിടുന്ന ശബ്ദംകേട്ട് അനിരുദ്ധൻ വാതിൽ തുറന്നപ്പോൾ മോഷ്ടാവ് മതിൽചാടിക്കടന്ന് സൈക്കിളിൽ പടിഞ്ഞാറുഭാഗത്തേക്ക് വിട്ടു. അദ്ദേഹത്തിന്റെ മകനും കൂട്ടുകാരും പിന്തുടർന്ന് പിടിച്ചുനിർത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതിപ്പെട്ടു.
കണ്ടെയ്നർ റോഡിന്റെ വടക്കുഭാഗത്തായി ആക്രി പെറുക്കി ജീവിക്കുന്ന ഇരുപതോളം പേർ താമസിക്കുന്നുണ്ട്. ഇവരിൽപ്പെട്ടയാളാണ് മോഷ്ടാവെന്നാണ് പൊലീസ്‌നിഗമനം.









0 comments