Deshabhimani

തുറവൂരിലെ പട്ടികജാതി കുടുംബങ്ങളെ കുടിയിറക്കരുത്‌: പികെഎസ്‌

pks

പട്ടികജാതി ക്ഷേമസമിതി അങ്കമാലി ഏരിയ കൺവൻഷൻ ജില്ലാസെക്രട്ടറി കെ കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 03, 2026, 12:59 AM | 1 min read

അങ്കമാലി


തുറവൂര്‍ പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ തലമുറകളായി താമസിക്കുന്ന പട്ടികജാതി കുടുംബങ്ങളെ കുടിയിറക്ക്‌ ഭീഷണയില്‍നിന്ന് സംരക്ഷിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി അങ്കമാലി ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു. സമീപത്തെ ഭൂ ഉടമകൾക്ക്‌ സൗകര്യമൊരുക്കാനായി ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലും നടന്ന ഗൂഢാലോചനയുടെ ഭാഗമായി പലകുടുംബങ്ങള്‍ക്കും ഹൈക്കോടതിയില്‍നിന്ന്‌ നോട്ടീസ് ലഭിച്ചതായും കൺവൻഷൻ ചൂണ്ടിക്കാട്ടി.


ജില്ലാ സെക്രട്ടറി കെ കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ കുട്ടപ്പന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ കെ ശിവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ പി റെജീഷ്, രംഗമണി വേലായുധന്‍, അജിത്കുമാര്‍ ഗോതുരുത്ത്, കെ കെ ഗോപി, കെ പി അനീഷ്, കെ ആർ ബാബു, എം ടി പുഷ്‌കരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം ടി പുഷ്‌കരന്‍ (പ്രസിഡന്റ്‌), കെ കെ ശിവൻ (സെക്രട്ടറി), ടി കെ ജയന്‍ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home