മോൺ. തോമസ് ആനിമൂട്ടിൽ സഹായ മെത്രാനായി അഭിഷിക്തനായി

മാർ തോമസ് ആനിമൂട്ടിൽ ക്രിസ്തുരാജ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ കോട്ടയം അതിരൂപതയുടെ സഹായ മെത്രനായി അഭിഷിക്തനായപ്പോൾ
കോട്ടയം കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി മോൺ. തോമസ് ആനിമൂട്ടിൽ അഭിഷിക്തനായി. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിൽ കാർമികനായി. ക്രിസ്തുരാജ കത്തീഡ്രലിൽ സംഘടിപ്പിച്ച മെത്രാഭിഷേക ചടങ്ങിൽ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ, തലശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി എന്നിവർ സഹകാർമികരായി. കോഴിക്കോട് അതിരൂപതാ മെത്രാപ്പോലീത്ത വർഗീസ് ചക്കാലയ്ക്കൽ സന്ദേശം നൽകി. തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് അനുമോദന സന്ദേശം നൽകി. സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രി മോൻസ് ജോസഫ്, എംപിമാരായ ജോസ് കെ മാണി, ഫ്രാൻസിസ് ജോർജ്, ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ചുബിഷപ്പ് തോമസ് നെറ്റോ, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് വലിയമറ്റം, ഫാ. നിക്കോളാസ് ഗ്രാഫ് വോൺ മാഗ്നിസ് തുടങ്ങിവർ പങ്കെടുത്തു. പയ്യാവൂർ ടൗൺ പള്ളി ഇടവക ആനിമൂട്ടിൽ പരേതരായ ജോസഫ് -– ഏലി ദമ്പതികളുടെ മകനാണ് തോമസ് ആനിമൂട്ടിൽ. കോട്ടയം രൂപത മൈനർ സെമിനാരിയിൽനിന്നാണ് വൈദികപരിശീലനം ആരംഭിച്ചത്. പുളിഞ്ഞാൽ, ഉഴവൂർ, കടുത്തുരുത്തി ഇടവകകളിൽ വികാരിയായിരുന്നു. കാരിത്താസ് ആശുപത്രി ഡയറക്‌ടറായും പ്രവർത്തിച്ചിട്ടുണ്ട്.









0 comments