Deshabhimani

ഡൽഹിയിൽ നേതാക്കളുടെ അറസ്റ്റ്‌

തെരുവിൽ രോഷാഗ്നി

Arrest of leaders in Delhi

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട്‌ സുൽത്താൻപേട്ട ജങ്‌ഷനിൽ റോഡ് ഉപരോധിക്കുന്നു

വെബ് ഡെസ്ക്

Published on Oct 03, 2026, 12:00 AM | 1 min read

പാലക്കാട്‌

മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ ഡൽഹിയിൽ സമരം നടത്തിയവരെ അറസ്റ്റ്‌ ചെയ്തത നടപടിക്കെതിരെ വ്യാപക പ്രതിഷേധം. സിപിഐ എം നേതൃത്വത്തിൽ മുഴുവുൻ ലോക്കൽ കേന്ദ്രങ്ങളിലും പ്രകടനവും പൊതുയോഗവും നടന്നു. നൂറുകണക്കിനാളുകൾ പ്രകടനത്തിൽ അണിനരിന്നു. ഡിവൈഎഫ്‌ഐ പാലക്കാട്‌ സുൽത്താൻപേട്ട ജങ്‌ഷനിൽ റോഡ്‌ ഉപരോധിച്ചു. ജില്ലാ കമ്മിറ്റി നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ്‌ പരിസരത്തുനിന്ന്‌ ആരംഭിച്ച പ്രകടനത്തിൽ നിരവധിപേർ പങ്കെടുത്തു. തുടർന്ന്‌ സുൽത്താൻപേട്ടയിൽ കുത്തിയിരുന്ന്‌ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ്‌ ബലംപ്രയോഗിച്ച്‌ അറസ്റ്റുചെയ്ത്‌ നീക്കി. ജില്ലാ സെക്രട്ടറി ആർ ജയദേവൻ, പ്രസിഡന്റ് പി കെ ഷിബി കൃഷ്ണ, ട്രഷറർ എം എ ജിതിൻരാജ്, ജോയിന്റ്‌ സെക്രട്ടറിമാരായ പി ദിനനാഥ്, കെ ഷൈജു, സെക്രട്ടറിയറ്റ് അംഗം എസ് മുഹമ്മദ് നാസിം എന്നിവർ നേതൃത്വം നൽകി. വെള്ളിയാഴ്‌ച രാവിലെ ഡൽഹിയിൽ നടന്ന ദില്ലി ചലോ മാർച്ചിലാണ്‌ പൊലീസ്‌ വ്യാപകമായി ആക്രമണം നടത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home