ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ പരിഹാരം മാത്രം അകലെ

ചെറുവത്തൂർ ചെറുവത്തൂർ റെയിൽവെ സ്‌റ്റേഷൻ സന്ദർശിക്കുന്ന റെയിൽവെ അധികൃതർക്ക് ഓരോ തവണയും പഞ്ചായത്ത്, റെയിൽവെ സംരക്ഷക്ഷണ സമിതി, വിവിധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ നിരവധി നിവേദനങ്ങളാണ് നൽകിയത്. നിർത്തലാക്കിയ ട്രെയിനുകളുടെ സ്‌റ്റോപ്പ് പുനസ്ഥാപിക്കുക, പാർക്കിങ് സൗകര്യം ഒരുക്കുക, പ്ലാറ്റ് ഫോമിൽ മേൽക്കൂര സ്ഥാപിക്കുക, പുതുതായി അനുവദിച്ച തീവണ്ടികൾക്ക് ചെറുവത്തൂരിൽ സ്‌റ്റോപ്പ് അനുവദിക്കുക, അടിസ്ഥാന സൗകര്യം വികസിപ്പിക്കുക, റെയിൽവെ കുളം നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉൾപെടുത്തിയത്. ഇതിനായുള്ള പരിഹാരം ഇതുവരെയായും ഉണ്ടായിട്ടില്ല. റെയിൽവെ സ്‌റ്റേഷന്റെ വികസനത്തിനായി എംപിയും ഇടപെടുന്നില്ല.








0 comments