ബാലസംഘം ജില്ലാ സമ്മേളനം
ലോഗോ പ്രകാശിപ്പിച്ചു

ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ലോഗോ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് പ്രകാശിപ്പിക്കുന്നു
ചെർപ്പുളശേരി
ചെർപ്പുളശേരിയിൽ നടക്കുന്ന ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ലോഗോ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് പ്രകാശിപ്പിച്ചു. അഡ്വ. ഛായാനാഥനാണ് ലോഗോ രൂപകൽപ്പന ചെയ്തത്. സിപിഐ എം ചെർപ്പുളശേരി ഏരിയ സെക്രട്ടറി കെ നന്ദകുമാർ, ബാലസംഘം സംസ്ഥാന അക്കാദമിക് കൺവീനർ ടി കെ നാരായണദാസ്, ജില്ലാ സെക്രട്ടറി വി ആർ സൂരജ്, പ്രസിഡന്റ് എ അശ്വതി, ഇ വിനോദ്കുമാർ, സി വി അഭിനവ്, എം ടി അമിത, കെ അജയകുമാർ, എം സജിത് എന്നിവർ സംസാരിച്ചു. നവംബർ ഏഴിനും എട്ടിനുമാണ് ജില്ലാ സമ്മേളനം.








0 comments