എഫ്കെഎസ്എസ്പി യുടെ 20ാം സംഘടനാ വാർഷികം ഫെബ്രുവരി 23

ദുബായ് : കേരളത്തിലെ ശാസ്ത്രപ്രസ്ഥാനമായ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സൗഹൃദ കൂട്ടായ്മയായി യുഎഇയിൽ പ്രവർത്തിക്കുന്ന സംഘടനയാണു ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.
പ്രവാസി സമൂഹത്തിൽ പ്രത്യേകിച്ചും കുട്ടികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും മാനവികതയും ഊട്ടിയുറപ്പിക്കുന്നതിനു ഉതകുന്മ ഒട്ടനവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. എഫ്കെഎസ്എസ്പി യുടെ 20ാം സംഘടനാ വാർഷികം ഫെബ്രുവരി 23 നു അജ്മാൻ അൽ അമീർ ഇംഗ്ലീഷ് സ്കൂളിൽ വച്ചു നടക്കും. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ് ടി കെ മീരാബായ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കും.









0 comments